ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ സമ്മാനിക്കുന്നത് എക്കാലവും ഓർത്തിരിക്കുവാൻ കഴിയുന്ന ഒരുപിടി മികച്ച ഓർമകളാണ്. ഈ സീസണിലെ മത്സരങ്ങൾ എല്ലാം അവസാനഘട്ടത്തിൽ എത്തുമ്പോൾ ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ അധികം നിരാശരാക്കിയ ടീമാണ് ലോകേഷ് രാഹുൽ നയിച്ച പഞ്ചാബ് ടീം. ജയത്തിന് അരികിൽ എത്തി തോൽവി വഴങ്ങിയ ചില കളികളാണ് ഒടുവിൽ പ്ലേഓഫ് സാധ്യതകൾ നശിപ്പിക്കാൻ പോലും പഞ്ചാബ് ടീമിന് കാരണമായി മാറി കഴിഞ്ഞത്. അതേസമയം മിഡിൽ ഓർഡർ ബാറ്റിങ് തകർച്ചയും പഞ്ചാബ് ടീമിന് തിരിച്ചടിയായി മാറി. ടീമിനയായി ഏറ്റവും അധികം റൺസുകൾ നേടിയ നായകൻ രാഹുലിന്റെ പ്രകടനം വളരെ അധികം കയ്യടികൾ നേടി.
എന്നാൽ ഇന്ന് നടന്ന ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ 6 വിക്കറ്റിന്റെ ത്രില്ലർ ജയം നേടിയ പഞ്ചാബ് ടീം ആരാധകർക്ക് സന്തോഷവാർത്ത സമ്മാനിച്ചു. ബാറ്റിങ്, ബൗളിംഗ് അടക്കം എല്ലാ മേഖലയിലും തിളങ്ങിയ പഞ്ചാബ് ടീം കരുത്തരായ ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ മറികടന്നു. കൂടാതെ സീസണിൽ തുടർച്ചയായ മൂന്നാം തോൽവിയോടെ പ്ലേഓഫിലേക്ക് കയറേണ്ട അവസ്ഥയാണ് ചെന്നൈ ടീമിന് വന്നത്. അതേസമയം ഇന്നത്തെ മത്സരത്തിന് ശേഷം ഏറെ അമ്പരപ്പിക്കുന്ന കാഴ്ചയും കണ്ടു. എല്ലാ ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിച്ച ഒരു കാഴ്ചക്കാണ് സ്റ്റേഡിയവും ഒപ്പം രണ്ട് ടീമിലെയും താരങ്ങളും സാക്ഷിയായത്.
ഇന്ന് നടന്ന കളിയിൽ പഞ്ചാബ് കിംഗ്സ് ടീം ജയം സ്വന്തമാക്കിയ ശേഷം നേരെ സ്റ്റേഡിയത്തിൽ കളി കാണുവാനായി എത്തിയ തന്റെ ഗേൾ ഫ്രണ്ട് അരികിൽ എത്തിയ ചെന്നൈ ഫാസ്റ്റ് ബൗളറായ ദീപക് ചഹാർ സ്റ്റാൻഡിൽ കയറി തന്റെ കാമുകിയോട് പ്രണയാഭ്യർത്ഥന നടത്തി വാർത്തകളിൽ നിറയുകയാണിപ്പോൾ. കൂടാതെ കാമുകിക്ക് പ്രണയഅഭ്യർത്ഥന ഒപ്പം മോതിരവും കൈമാറിയ താരം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും മറ്റൊരു വമ്പൻ സർപ്രൈസ് സമ്മാനിച്ചു.അതേസമയം മത്സരത്തിൽ മോശം ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ദീപക് ചഹാർ നാല് ഓവറിൽ 48 റൺസ് വഴങ്ങി