മുംബൈക്ക് ഇനിയും പ്ലേയോഫില്‍ കയറാം സാധ്യതകള്‍ ഇങ്ങനെ

IPL 2021 Harsha Bhogle reveals reason behind success of Mumbai Indians

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിനു തോല്‍പ്പിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് പ്ലേയോഫിന് അരികിലെത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് 171 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 85 റണ്‍സിനു എല്ലാവരും പുറത്തായി.

വിജയത്തോടെ 14 പോയിന്‍റുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നാലാമതാണ്. 0.587 റണ്‍റേറ്റാണ് കൊല്‍ക്കത്തക്കുള്ളത്. അതേ സമയം രാജസ്ഥാന്‍റെ തോല്‍വിയോടെ പഞ്ചാബ് കിംഗ്സ് പ്ലേയോഫ് കാണാതെ പുറത്തായി.

ഇനി പ്ലേയോഫ് പ്രതീക്ഷകള്‍ ബാക്കിയുള്ള ഒരു ടീം 12 പോയിന്‍റുള്ള മുംബൈ ഇന്ത്യന്‍സാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു മുന്നിലുള്ളത് വളരെയേറെ കഠിനമായ ലക്ഷ്യമാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ലീഗ് സ്റ്റേജിലെ അവസാന മത്സരം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 170 തിലധികം റണ്‍സിനു തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈക്ക് പ്ലേയോഫ് യോഗ്യത നേടാനാവൂ.

അതേ സമയം ടോസ് നേടുന്ന കെയ്ന്‍ വില്യംസണ്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്താല്‍, മത്സരം ആരംഭിക്കുന്നതിനു മുന്‍പേ മുംബൈ പ്ലേയോഫില്‍ നിന്നും പുറത്താകും. -0.048 ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ നിലവിലെ റണ്‍റേറ്റ്. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് ചേസ് ചെയ്ത് കൊല്‍ക്കത്തയുടെ റണ്‍റേറ്റ് മറികടക്കാനാവില്ലാ.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് പ്ലേയോഫിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. പ്ലേയോഫിലെ നാലാമത്തെ ടീമിനെ അറിയാന്‍ അവസാന ലീഗ് മത്സരം വരെ കാത്ത് നില്‍ക്കണം. ഒക്ടോബര്‍ 15 നാണ് ഐപിഎല്‍ ഫൈനല്‍

Scroll to Top