ക്രിക്കറ്റ് ലോകം ഏറെ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിന് ഒടുവിൽ നിരാശയുടെ അന്ത്യമാണ് സംഭവിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിന് അടക്കം കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മത്സരം റദ്ദാക്കുവാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഒപ്പം ബിസിസിഐയും കൂടി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്യാംപിലെ ഒരു സപ്പോർട്ടിങ് സ്റ്റാഫിന് കൂടി കോവിഡ് പരിശോധനയിൽ പോസിറ്റീവായി മാറി കഴിഞ്ഞത്. ഇതോടെ ഇന്നത്തെ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നതിലുള്ള ആശങ്ക വിശദമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം രംഗത്ത് എത്തിയത്. ഇന്ത്യൻ താരങ്ങൾ പലരും മത്സരത്തിൽ കളിക്കുന്നതിലുള്ള വിഷമം ബോർഡിനെ അറിയിച്ചിരുന്നുവെന്നാണ് സൂചനകൾ. ടെസ്റ്റ് മത്സരം രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആരംഭിച്ചാലോ എന്നുള്ള ആവശ്യം ബോർഡുകൾ മുൻപോട്ട് വെച്ചെങ്കിലും താരങ്ങൾ പലരും ഇതിനോട് യോജിച്ചില്ല. കുടുംബം അടക്കം ടീമിനൊപ്പമുള്ളതിനാൽ റിസ്ക് എടുക്കുവാൻ താരങ്ങള്‍ തയ്യാറല്ലാ.
എന്നാൽ റദ്ദാക്കിയ അഞ്ചാം ടെസ്റ്റിന്റെ ഭാവി എന്താകും എന്നുള്ള ആകാംക്ഷ ഇപ്പോഴും സജീവമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കൂടി ഭാഗമായ ടെസ്റ്റ് പരമ്പരയിലെ നിർണായക മത്സരം റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇരു ബോർഡുകൾക്കിടയിലും സജീവമാണ്. റദ്ദാക്കിയ മത്സരത്തിന് പകരം 2022ൽ ടെസ്റ്റ് നടത്താമെന്നാണ് ആലോചന.2022ൽ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാൻ ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ എത്തുമ്പോൾ ഈ ടെസ്റ്റ് മത്സരം കൂടി കളിക്കാമെന്നുള്ള നിർദ്ദേശം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇതിനകം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചുവെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ മറ്റൊരു സർപ്രൈസ് തീരുമാനം കൂടി അറിയിക്കുകയാണ് ബിസിസിഐ.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും ടെസ്റ്റ് പരമ്പരയുടെ ബ്രോഡ്‌കാസ്റ്റര്‍മാരുമായും ചർച്ചകൾ നടത്തുവാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദാദ സെപ്റ്റംബർ 22ന് ഇംഗ്ലണ്ടിൽ എത്തും എന്നും ബിസിസിഐ അധികൃതരിപ്പോൾ അറിയിക്കുകയാണ്. ഗാംഗുലി ഇംഗ്ലണ്ടിൽ എത്തിയ ശേഷം നടത്തുന്ന ചർച്ചകൾ ഇക്കാര്യത്തിൽ പ്രധാനമാണ്.