ലയണല്‍ മെസ്സിക്ക് പ്രിയം ബൊളീവിയ. രാജ്യാന്തര ഗോള്‍ കണക്ക് ഇങ്ങനെ

20210911 070749

28 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ആദ്യ ഇന്‍റര്‍നാഷണല്‍ കിരീടം നേടിയപ്പോള്‍ നിറഞ്ഞു കളിച്ചത് ലയണല്‍ മെസ്സിയാണ്. അര്‍ജന്‍റീനക്ക് വേണ്ടി ലയണല്‍ മെസ്സി ആദ്യ കിരീടം നേടിയപ്പോള്‍ 4 ഗോളുകളും 5 അസിസ്റ്റുമാണ് ടൂര്‍ണമെന്‍റില്‍ സ്വന്തമാക്കിയത്.

കോപ്പാ അമേരിക്കയില്‍ നാലു ഗോളുകള്‍ നേടിയതോടെ രാജ്യാന്തര ഗോള്‍ നേട്ടം 76 ലെത്തിച്ചു. എന്നാല്‍ യുഏഇയുടെ അലി മക്ബൂത്ത് സിറിയക്കെതിരെ ഗോള്‍ നേടിയതോടെ മെസ്സിയെ മറികടന്നു 77 ലെത്തി. എന്നാല്‍ ബൊളീവയക്കെതിരെ ലോകകപ്പ് യോഗ്യത മതസരത്തില്‍ ഹാട്രിക്ക് നേടിയതോടെ മെസ്സിയുടെ ഗോള്‍ നേട്ടം 79 ആയി.

111 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ മുന്നില്‍. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ ഉള്ള താരം ലയണല്‍ മെസ്സിയാണ്.

2006 ലാണ് ലയണല്‍ മെസ്സി അര്‍ജന്‍റീനക്കായി ആദ്യ ഗോള്‍ നേടുന്നത്. ക്രൊയേഷ്യക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് മെസ്സിയുടെ ഗോള്‍ പിറന്നത്. 7 ഹാട്രിക്കാണ് രാജ്യാന്തര രംഗത്ത് മെസ്സിയുടെ നേട്ടം. അതില്‍ ഒരെണ്ണം വൈരികളായ ബ്രസീലിനെതിരെയാണ്. മെസ്സിയുടെ രാജ്യാന്തര ഗോളുകള്‍ ആര്‍ക്കെതിരെയാണ് എന്ന് നോക്കാം.

Opponent Goals
Bolivia 8
Ecuador 6
Brazil 5
Uruguay 5
Chile 5
Paraguay 5
Venezuela 4
Nigeria 3
Haiti 3
Panama 3
Guatemala 3
Switzerland 3
Colombia 3
Mexico 3
Nicaragua 2
Hong Kong 2
Spain 2
Algeria 2
Croatia 2
Bosnia and Herzegovina 1
Serbia and Montenegro 1
Germany 1
France 1
Portugal 1
Albania 1
Germany 1
Slovenia 1
Iran 1
USA 1
Scroll to Top