ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരം ഫെബ്രുവരി 15 ന് രാജ്കോട്ടില്‍ നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചട്ടുള്ളത്.
പരിക്ക് ഭേദമാവത്തത് കാരണം കെല്‍ രാഹുല്‍ മൂന്നാം ടെസ്റ്റിനുണ്ടാവില്ലാ. പകരക്കാരനായി ദേവ്ദത്ത് പഠിക്കലിനെ തിരഞ്ഞെടുത്തട്ടുണ്ട്. മൂന്നാം ടെസറ്റില്‍ ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയായിരിക്കും എന്ന് നോക്കാം
ഓപ്പണര്‍ : രോഹിത് ശര്‍മ്മ & യശ്വസി ജയ്സ്വാള്‍
ഇന്ത്യന്‍ നിരയില്‍ ഓപ്പണിംഗില്‍ മാറ്റമുണ്ടാവില്ലാ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം യശ്വസി ജയ്സ്വാള്‍ എത്തും. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചട്ടില്ലാ. മറുവശത്ത് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസറ്റില്‍ ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു.
മധ്യനിര : ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, രജത് പഠിതാര്‍, ദ്രുവ് ജൂറല്‍
യുവത്തം നിറഞ്ഞ മധ്യനിരയാവും ഇന്ത്യന്‍ ലൈനപ്പില്‍ ഉണ്ടാവുക. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടി ശുഭ്മാന്‍ ഗില്‍ തന്‍റെ പ്ലേയിങ്ങ് ഇലവനിലെ സ്ഥാനം ഉറപ്പിച്ചിരുന്നു. കെല്‍ രാഹുലിന്‍റെ പരിക്ക് സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിനു വഴിയൊരുക്കും.
കഴിഞ്ഞ മത്‌സരത്തില്‍ അരങ്ങേറ്റം നടത്തിയ രജത് പഠിതാറിനു തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും വീണ്ടും അവസരം ലഭിക്കും. അവസരങ്ങള്‍ ലഭിച്ചട്ടും പറയത്തക പ്രകടനം ഇതുവരെ പുറത്തെടുക്കാത വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്‍റെ സ്ഥാനം തെറിച്ചേക്കും. പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ജൂരല്‍ അരങ്ങേറ്റം നടത്തിയേക്കും.
സ്പിന്നര്‍മാര്‍ : രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍
പരിക്കില്‍ നിന്നും മുക്തനായി ജഡേജ തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയട്ടുണ്ട്. അക്സര്‍ പട്ടേലിന്‍റെ ബാറ്റിംഗ് കഴിവ് പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനം നേടി കൊടുക്കും. 500 ടെസ്റ്റ് വിക്കറ്റ് നേടാന്‍ ഒരു വിക്കറ്റ് മാത്രമാണ് അശ്വിന് വേണ്ടത്. തമിഴ്നാട് സ്പിന്നര്‍ പ്ലേയിങ്ങ് ഇലവനിലേക്ക് എത്തുമ്പോള്‍ കുല്‍ദീപ് യാദവിന് സ്ഥാനം നഷ്ടമാകും.
പേസ് ബൗളര്‍മാര്‍ : ജസ്പ്രീത് ബുംറ & മുഹമ്മദ് സിറാജ്
കഴിഞ്ഞ മത്സരത്തിലെ കളിയിലെ താരമയിരുന്നു ജസ്പ്രീത് ബുംറ. ബുംറക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ വിശ്രമം നല്‍കിയ സിറാജ് ബുംറക്കൊപ്പം പേസ് പങ്കാളിയാവും
ഇന്ത്യന്‍ സാധ്യത ഇലവന്‍ : രോഹിത് ശര്‍മ്മ, യശ്വസി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, രജത് പഠിതാര്‍, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
Summary : Sarfaraz Khan To Debut, No KL Rahul; 4 Changes: Predicting India Playing XI For Third Test Vs England