മര്യാദക്ക് പോയി കളിച്ചോ. ഒടുവില്‍ ചൂരലെടുത്ത് ബിസിസിഐ

ishan kishan krunal pandya and shreyas iyer

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനായി കാത്തിരിക്കുന്ന താരങ്ങള്‍ക്ക് തിരിച്ചടി നല്‍കി ബിസിസിഐയുടെ നിര്‍ണായക നീക്കം. അവരവരുടെ സംസ്ഥാന ടീമുകള്‍ക്കായി കളിക്കാനാണ് താരങ്ങളോട് ബിസിസിഐ നിര്‍ബന്ധം ചെലുത്തിയിരിക്കുന്നത്. താരങ്ങളില്‍ അച്ചടക്കം ശീലിപ്പിക്കാനും ഇതിലൂടെ കഴിയും എന്നാണ് ബിസിസിഐ കരുതുന്നത്.

തിങ്കളാഴ്ച ഇമെയിൽ വഴിയാണ് താരങ്ങള്‍ക്ക് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഉള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ഫെബ്രുവരി 16 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളുടെ വരാനിരിക്കുന്ന റൗണ്ടിനായി താരങ്ങള്‍ സംസ്ഥാന ടീമിനായി ചേരേണ്ടതുണ്ട്.

ഇഷാന്‍ കിഷനെപോലെ ഉള്ള താരങ്ങളെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കാനാണ് ബിസിസിഐയുടെ ഈ നീക്കം. ഐപിഎല്ലിനായി ഒരുങ്ങുവന്‍ വേണ്ടി രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്നും വിട്ടു നില്‍ക്കുന്ന ക്രുണാൽ പാണ്ഡ്യ, ദീപക് ചാഹർ, മോശം ഫോമിൻ്റെ പേരിൽ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യര്‍ക്കും രഞ്ജി ട്രോഫി കളിക്കേണ്ടി വരും.

“താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനോ ഐപിഎലിനോ മുൻഗണന നൽകാൻ കഴിയില്ല. അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും അതത് സംസ്ഥാന ടീമുകളോടുള്ള പ്രതിബദ്ധത മാനിക്കുകയും വേണം.” ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു

See also  ഹിറ്റ്‌മാൻ ബാക്ക് 🔥🔥 രാജ്കോട്ടിൽ അത്യുഗ്രൻ സെഞ്ച്വറി.. ഇന്ത്യയുടെ രക്ഷകൻ

Summary : The BCCI has made it compulsory for players to participate in the upcoming round of Ranji Trophy matches.

Scroll to Top