കെല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. പകരക്കാരനായി യുവതാരം

kl rahul

ഇന്ത്യന്‍ സൂപ്പര്‍ താരം കെല്‍ രാഹുല്‍ പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്നും പുറത്ത്. പകരക്കാരനായി ദേവ്ദത്ത് പഠിക്കലിനെ തിരഞ്ഞെടുത്തട്ടുണ്ട്. നേരത്തെ രണ്ടാം മത്സരവും പരിക്ക് കാരണം കെല്‍ രാഹുലിന് നഷ്ടമായിരുന്നു. അവസാന മൂന്നു ടെസ്റ്റിനുള്ള സ്ക്വാഡില്‍ കെല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ലാ.

ഇതാദ്യമായാണ് ദേവ്ദത്ത് പഠിക്കല്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. രഞ്ജി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് പഠിക്കലിനെ ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറി നേടിയും ദേവ്ദത്ത് പഠിക്കല്‍ ശ്രദ്ധ നേടിയിരുന്നു.

padikkal

വെറ്ററന്‍ താരങ്ങളായ പൂജാരയേയും രഹാനയേയും എല്ലാം തഴഞ്ഞാണ് പഠിക്കലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ശ്രേയസ്സ് അയ്യറും മോശം പ്രകടനം കാരണം പുറത്തായിരിക്കുകയാണ്.

ഫെബ്രുവരി 15 നാണ് മൂന്നാം ടെസ്റ്റ്. ഇരു ടീമും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.
Scroll to Top