ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാന്‍ കരയുക പോലും ചെയ്തു. അവഗണനയെ പറ്റി മനസ്സ് തുറന്ന് സര്‍ഫറാസ് ഖാന്‍

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനെ പരിഗണിച്ചിരുന്നില്ലാ. ഡൊമസ്റ്റിക്ക് സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം ടീമില്‍ ഉള്‍പ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ലാ.

ഇപ്പോഴിതാ അവഗണന നേരിട്ട സര്‍ഫറാസ് ഖാന്‍ ഇതാദ്യമായി മനസ്സ് തുറന്നിരിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നതായും യുവതാരം പറഞ്ഞു. ” ടീമില്‍ എന്റെ പേരില്ലാത്തത് വിഷമത്തിലാക്കി. എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും വിഷമം വരും. കാരണം ഞാന്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഞാന്‍ ദിവസം മുഴുവന്‍ വിഷമത്തിലായിരുന്നു. “

“ഞാന്‍ ഗുവാഹത്തിയില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുമ്പോഴെല്ലാം അതിനെ കുറിച്ചാണ് ആലോചിച്ചിരുന്നത്. എന്തിനാണ് എന്നെ മാറ്റിനിര്‍ത്തുന്നതെന്നായിരുന്നു ചിന്ത. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാന്‍ കരയുക പോലും ചെയ്തു. ” ഒരു അഭിമുഖത്തില്‍ സര്‍ഫറാസ് പറഞ്ഞു.

രഞ്ജി ഫൈനലിലെ സെഞ്ചുറി അടിച്ചതിനു ശേഷം തന്നോട് ബംഗ്ലാദേശ് പര്യടനത്തില്‍ അവസരം ലഭിക്കുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ താരത്തിനു അവസരം ലഭിച്ചു. പിന്നീട് മുംബൈയില്‍ കണ്ടുമുട്ടിയപ്പോള്‍ നിരാശപ്പെടരുത് എന്നും നിന്‍റെ സമയം വരും എന്നായിരുന്നു ചേതന്‍ ശര്‍മ്മയുടെ വാക്കുകള്‍

Previous articleതകര്‍ത്തടിച്ച് ഷഫാലിയും സംഘവും. കൂറ്റന്‍ പരാജയം അടിച്ചേല്‍പ്പിച്ച് ബൗളര്‍മാര്‍. ഇന്ത്യക്ക് രണ്ടാം വിജയം.
Next articleസെഞ്ചുറി കണക്കില്‍, കോഹ്ലി സച്ചിനെ മറികടക്കുമോ ? ഇങ്ങനെ സംഭവിച്ചാല്‍ മതിയെന്ന് ഗവാസ്കര്‍