കൂട്ടുകെട്ട് റെക്കോഡുമായി സഞ്ചു – തിലക് സംഖ്യം. ഇന്ത്യന്‍ റെക്കോഡും ലോക റെക്കോഡും സ്വന്തം.

സൗത്താഫ്രിക്കക്കെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞാട്ടമാണ് കണ്ടത്. സഞ്ചു സാംസണും തിലക് വര്‍മ്മയും സെഞ്ചുറി അടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഉയര്‍ത്തിയത് 284 റണ്‍സാണ്.

അഭിഷേക് ശര്‍മ്മ പുറത്തായപ്പോഴാണ് ആറാം ഓവറില്‍ തിലക് വര്‍മ്മ ക്രീസില്‍ എത്തുന്നത്. പിന്നീട് അവിടുന്ന് സഞ്ചുവും തിലക് വര്‍മ്മയും തമ്മില്‍ സിക്സടിക്കുന്നതില്‍ മത്സരമായിരുന്നു. ഒടുവില്‍ ഇന്നിംഗ്സിന്‍റെ അവസാനം 86 പന്തില്‍ 210 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയ ശേഷമാണ് ഇരുവരും തിരിച്ചു കയറിയത്.

ഈ കൂട്ടുകെട്ടില്‍ 39 പന്തില്‍ 81 റണ്‍സായിരുന്നു സഞ്ചുവിന്‍റെ സംമ്പാദ്യം. തിലക് വര്‍മ്മ 47 പന്തില്‍ 120 റണ്‍സായിരുന്നു തിലക് വര്‍മ്മ അടിച്ചത്.

ട്വിന്‍റി 20 യില്‍ ഏത് വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. അഫ്ഗാനെതിരെ രോഹിത് ശര്‍മ്മയും റിങ്കു സിങ്ങും ചേര്‍ന്ന് സ്കോര്‍ ചെയ്ത 190 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് തകര്‍ത്തത്. ഇത് കൂടാതെ ലോക ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

Partnership of 210* bw Sanju & Tilak

  • Highest for any wicket for India
    Highest for any wicket vs South Africa
    Highest for second wicket or below for any team in all T20Is
Previous articleലോക റെക്കോർഡുകൾ തകർത്ത് ഒരു സഞ്ജു സംഭവം. ട്വന്റി20 ചരിത്രം മാറ്റി കുറിച്ചു.
Next articleരാജകീയ വിജയം. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ വിജയഗാഥ,  പരമ്പര നേട്ടം