ക്രിക്കറ്റ് ലോകവും ആരാധകരും എല്ലാം ആവേശപൂർവ്വം കാത്തിരിക്കുന്നത് ഈ മാസം ആരഭിക്കുന്ന ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾ തുടക്കം കുറിക്കാനാണ്. രൂക്ഷ കോവിഡ് വ്യാപന കാലയളവിലും ടൂർണമെന്റ് വളരെ ഏറെ ഭംഗിയായി നടത്താമെന്ന് ബിസിസിഐ വിശ്വസിക്കുമ്പോൾ ടീമുകൾ എല്ലാം തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. മിക്ക ടീമുകളും വിദേശ താരങ്ങളെ അടക്കം സ്‌ക്വാഡിനൊപ്പം എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ നടത്തുമ്പോൾ ലോക ടി :20 റാങ്കിങ്ങിലെ ഒന്നാം നമ്പർ ബൗളറെ സ്ക്വാഡിൽ എത്തിച്ചാണ് രാജസ്ഥാൻ റോയൽസ് ടീം എല്ലാവരെയും ഒരുവേള ഞെട്ടിച്ചത്. ഐപിഎല്ലിൽ വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം ജയിച്ചാൽ മാത്രം ടൂർണമെന്റിൽ നിലനിൽപ്പുള്ള ടീമിനും നായകൻ സഞ്ജുവിനും ബാക്കിയുള്ള മത്സരങ്ങൾ എല്ലാം പ്രധാനമാണ്.
അതേസമയം ആഴ്ചകളായി താരങ്ങളെ എല്ലാം ഒന്നിച്ചെത്തിച്ച് പരിശീലനങ്ങൾ ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. എല്ലാ മത്സരങ്ങളും ഏറെ നിർണായകമാണെന്ന് മുൻപ് പറഞ്ഞ സഞ്ജുവിന്റെ പരിശീലന ക്യാംപിലെ ഒരു വീഡിയോയാണ് ഇപ്പോൾ വളരെ അധികം പ്രചാരം നേടുന്നത്. തന്റെ ടീം അംഗങ്ങളെയും കൂടാതെ രാജസ്ഥാൻ റോയൽസ് സ്‌ക്വാഡിനെയും വളരെ ഏറെ ആവേശത്തിൽ അഭിസംബോധന ചെയ്യുന്ന സഞ്ജുവിനെ വീഡിയോയിൽ കാണാം.കൂടാതെ സഞ്ജുവിന് ഒപ്പം കുമാർ സംഗക്കാരയും വീഡിയോയ് ഉണ്ട്
“നമ്മുക്ക് ഈ ടൂർണമെന്റ് ജയിക്കേണ്ടത് ആവശ്യമാണ്. ജീവന്മരണ പോരാട്ടത്തിൽ നമ്മൾ ഇപ്പോൾ നിൽക്കുമ്പോൾ എല്ലാ മത്സരവും പ്രധാനമാണ്. നമ്മുടെ ലക്ഷ്യം എല്ലാ മത്സരവും ജയിക്കുക എന്നത് മാത്രമാണ്. പക്ഷേ നമ്മൾ നമ്മുടെ എല്ലാ പ്രക്രിയകളും മുൻപോട്ട് മികച്ച രീതിയിൽ കൊണ്ടുപോകണം.വീണ്ടും ഐപിഎല്ലിൽ നമ്മൾ പോയിന്റ് ടേബിളിൽ ഏട്ടാമത് എത്തിയാലും കുഴപ്പമില്ല. നമ്മൾ എല്ലാ താരങ്ങളിലും ജയിക്കാനുള്ള ആ തീവ്ര ആഗ്രഹം കാണണം.എല്ലാവരും തന്നെ ഇത്തവണത്തെ സീസണിൽ ടീമിനായി അവരവരുടെ മുഴുവൻ എഫോർട്ട് കൂടി നൽകണം. എതിരാളികൾ ആരാണ് എന്ന ചോദ്യം നമുക്ക് പ്രധാനമല്ല. ജയമാണ് നമ്മുടെ ലക്ഷ്യം “സഞ്ജു അഭിപ്രായം വിശദമാക്കി.