അഞ്ച് മാസമായി ടി :20 ക്രിക്കറ്റ്‌ കളിച്ചിട്ടില്ല പക്ഷേ റാങ്കിങ്ങിൽ കുതിച്ച് കോഹ്ലി : ഒന്നാമത് സൂപ്പർ താരം

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ എല്ലാം കാണുവാൻ സാധിക്കുന്നത്. ഏറെ ആരാധകരും ടി :20 ലോകകപ്പിനുള്ള സ്‌ക്വാഡുകളെ വിശകലനം ചെയ്യുമ്പോൾ ഐസിസി പുതുക്കിയ ടി :20 റാങ്കിങ് പ്രഖ്യാപിക്കുകയാണ്. പുത്തൻ ടി :20 റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വ കോഹ്ലി നാലാം സ്ഥാനത്തേക്ക് എത്തിയത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ 5 മാസമായി ഒരു അന്താരാഷ്ട്ര ടി :20 മത്സരം പോലും കളിച്ചിട്ടില്ലാത്ത കോഹ്ലി ടി :20 ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും ആദ്യ പത്തിൽ കോഹ്ലിക്ക് പുറമേ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ മാത്രമേയുള്ളൂ.

നിലവിലെ ടി :20 റാങ്കിങ്ങിൽ ഏറ്റവും അധികം നേട്ടം കരസ്ഥമാക്കിയത് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പറായ ക്വിന്റണ്‍  ഡി കോക്കാണ്. താരം മികച്ച ബാറ്റിങ് പ്രകടനങ്ങൾക്ക് ഒപ്പം റാങ്കിങ് പ്രകാരം ഇപ്പോൾ ഏട്ടാമാതാണ്. താരം നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ഒന്നാം റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരമായ ഡേവിഡ് മലാൻ തുടരുമ്പോൾ രണ്ടാമത് ഫിഞ്ചും മൂന്നാമത് പാകിസ്ഥാൻ നായകനായ ബാബർ അസമും സ്ഥാനം ഉറപ്പിക്കുന്നു

അതേസമയം റാങ്കിങ്ങിൽ അഞ്ചാമത് നിന്നാണ് കോഹ്ലി ഒരുപടി ഉയർന്ന് നാലാമത് എത്തിയത്. മാർച്ചിൽ ഇംഗ്ലണ്ട് ടീമിനെതിരായ ടി :20 പരമ്പരയിലാണ് കോഹ്ലി അവസാനമായി കളിച്ചത്.ആറാം സ്ഥാനത്താണ് രാഹുലിന്റെ സ്ഥാനം. ഐപിഎല്ലിൽ കൂടി പഴയ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും രാഹുലും.

എന്നാൽ ബൗളർമാരുടെ ഐസിസി ടി :20 റാങ്കിങ്ങിൽ പക്ഷേ ആദ്യ ഏഴ് സ്ഥാനവും മാറ്റമില്ല. ന്യൂസിലാൻഡ്, ഓസ്ട്രേലിയ ടീമുകൾക്ക് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുസ്തഫിസുർ റഹ്മാൻ എട്ടാം സ്ഥാനത്തെത്തി. ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളറൂം ഇല്ല എന്നതാണ് വാസ്തവം