സഞ്ജു എല്ലാ അവസരവും നശിപ്പിച്ചു :മുന്നറിയിപ്പ് നൽകി പാക് താരം

ശ്രീലങ്കക്ക് എതിരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏകദിന, ടി :20 പരമ്പരകൾ അവസാനിച്ചപ്പോൾ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടിവന്നത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവാണ്. ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം മാത്രം കളിച്ച സഞ്ജു 46 റൺസ് അടിച്ചെടുത്തെങ്കിലും ടി :20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും താരത്തിന് പക്ഷേ തിളങ്ങുവാൻ സാധിച്ചില്ല. താരം ടി :20 പരമ്പരയിൽ നിന്നും അടിച്ചെടുത്തത് വെറും 34 റൺസാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ച സഞ്ജു സുവർണ്ണ അവസരമാണ് വലിയ നഷ്ടമാക്കി മാറ്റിയത് എന്നും ക്രിക്കറ്റ്‌ ആരാധകർ പലരും അഭിപ്രായപെടുന്നു.

എന്നാൽ സഞ്ജു സാംസണെ ഇപ്പോൾ വളരെ അതിരൂക്ഷമായ ഭാഷയിൽ തന്നെ വിമർശിക്കുകയാണ് മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്.ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിൽ വളരെ അലസനായിട്ടാണ് സഞ്ജു കളിച്ചത് എന്ന് വിശദമാക്കിയ ബട്ട് താരത്തിന്റെ ക്രിക്കറ്റ്‌ കരിയറിൽ പോലും എക്കാലവും എല്ലാ ക്രിക്കറ്റ്‌ ആരാധകർക്കും വളരെ ഏറെ ഓർത്തിരിക്കാൻ കഴിയുന്ന പ്രകടനമാണ് നഷ്ടമാക്കിയത് എന്നും വിമർശിച്ചു.

“ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജുവിൽ നിന്നും ഇത്തരത്തിൽ അശ്രദ്ധമായ ഒരു പ്രകടനമല്ല നമ്മൾ പ്രതീക്ഷിച്ചത്. പക്ഷേ സഞ്ജുവിന് ലങ്കൻ ബൗളിംഗ് നിരക്ക് എതിരെ തന്റെ കഴിവ് പുറത്തെടുക്കാൻ സാധിച്ചില്ല. 5 ബാറ്റ്‌സ്മാന്മാർ മാത്രമുള്ള ടീമിൽ രണ്ട് താരങ്ങൾ തുടക്കത്തിൽ വിക്കറ്റ് നഷ്ടപെടുത്തിയിട്ടും കൂടുതൽ ശ്രദ്ധയോടെ സഞ്ജു കളിക്കുവാനായി ശ്രമിക്കണമായിരുന്നു. ഒരിക്കലും ഒരു ബൗളറുടെ പന്തുകൾ മനസ്സിലാക്കാൻ കഴിഞില്ലായെങ്കിൽ പാഡ്‌ ഉപയോഗിച്ച് നമ്മൾ നേരിടരുത്. സഞ്ജുവിന് ഈ ഒരു പരമ്പര നേട്ടമുള്ളതാക്കി മാറ്റുവാൻ കഴിയുമായിരുന്നു “ബട്ട് അഭിപ്രായം വിശദമാക്കി