IPL 2021 : പറക്കും സഞ്ചു സാംസണ്‍. ധവാനെ പുറത്താക്കാന്‍ ആക്രോബാറ്റിക്ക് ക്യാച്ച്.

0
2

മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ടോസ് ലഭിച്ചത് സഞ്ചു സാംസണിനായി. പേസര്‍മാര്‍ക്ക് അനുകൂലമായി പിച്ചില്‍ ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍റെ തീരുമാനം രാജസ്ഥാന്‍ ബോളര്‍മാര്‍ ശരിവച്ചു. ടീമില്‍ അവസരം ലഭിച്ച ജയദേവ് ഉനദ്ഘട്ട് രാജസ്ഥാന്‍ ഓപ്പണര്‍മാരെ പറഞ്ഞയച്ചു.

രണ്ടാം ഓവറിലെ അവസാന പന്തില്‍ ഫോമിലുള്ള പൃഥി ഷായെ പുറത്താക്കിയാണ് ഉനദ്ഘട്ട് തുടക്കമിട്ടത്. നാലാം ഓവറില്‍ ധവാനെ പുറത്താക്കി ഉനദ്ഘട്ട് രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. ധവാനെ പുറത്താക്കാന്‍ വിക്കറ്റിനു പുറകില്‍ ആക്രോബാറ്റിക്ക് പ്രകടനമാണ് സഞ്ചു സാംസണ്‍ നടത്തിയത്.

സ്കൂപ് ചെയ്യാനുള്ള ശ്രമത്തിനിടെ സഞ്ചു സാംസണിന്‍റെ കൈപിടിയില്‍ ഒതുങ്ങി. വായുവില്‍ ചാടി ഒറ്റകൈയ്യിലാണ് സഞ്ചു സാംസണ്‍ ക്യാച്ച് പിടിച്ചത്.

വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here