5G സ്റ്റംപിങ്ങുമായി സഞ്ചു സാംസണ്‍. ബാറ്റിംഗ് കേമമാക്കിയതിനു പിന്നാലെ കീപ്പിങ്ങിലും തകര്‍പ്പന്‍ പ്രകടനം.

PicsArt 09 27 10.14.15 scaled

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ മലയാളി താരം സഞ്ജു വി സാംസൺ വാനോളം പ്രശംസ നേടുകയാണ്. ഐപിഎല്ലിൽ എക്കാലവും ബാറ്റിങ് പ്രകടനങ്ങളാൽ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിക്കാറുള്ള സഞ്ജു സാംസൺ വീണ്ടും മലയാളി ക്രിക്കറ്റ് പ്രേമികളുടെയെല്ലാം മനസ്സിൽ ഇടം നേടുകയാണ്. നിർണായക മത്സരത്തിൽ സൺ‌റൈസേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ തന്നെ ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്താക്കിയതിന് മറുപടി കൂടി നൽകുകയാണ്. നേരത്തെ ബാറ്റിങ്ങിൽ സ്ഥിരത നഷ്ടമാക്കുന്ന സഞ്ജു സാംസൺ എതിരെ രൂക്ഷമായ വിമർശനം മുൻ താരങ്ങൾ അടക്കം ഉന്നയിച്ചിരുന്നു.

എന്നാൽ ഒരിക്കൽ കൂടി മാസ്മരികമായ ബാറ്റിങ് പ്രകടനത്താൽ ആരാധകരെ എല്ലാം അമ്പരപ്പിച്ച സഞ്ജു സാംസൺ 57 പന്തിൽ നിന്നും 7 ഫോറും 3 സിക്സും അടക്കമാണ് 82 റൺസ് നേടിയത്. എല്ലാ രാജസ്ഥാൻ ബാറ്റ്‌സ്മാന്മാരും നിരാശ മാത്രം സമ്മാനിച്ചപ്പോൾ സഞ്ജു തന്റെ ബാറ്റിങ് മികവിനാൽ കയ്യടികൾ നേടി. അതേസമയം മത്സരത്തിൽ വിക്കറ്റിനും പിന്നിൽ താരം അത്ഭുതം സൃഷ്ടിച്ചു. ഹൈദരാബാദ് ഓപ്പണിങ് ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹയെ വിക്കറ്റിന് പിന്നിൽ സഞ്ജു അതിവേഗം സ്റ്റമ്പ് ചെയ്തതാണ് ആരാധകർ കയ്യടികൾ നൽകുന്നത്.

See also  24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.

കൂടാതെ താരത്തിന്റെ ബാറ്റിംഗിന് ഒപ്പം വിക്കറ്റ് കീപ്പിങ് മികവും മുൻ താരങ്ങൾ അടക്കം പുകഴ്ത്തുന്നുണ്ട്. ക്രീസിൽ നിന്നും ചാടിയിറങ്ങി ഷോട്ടിന് ശ്രമിച്ച സാഹയെ അതിവേഗ സ്റ്റമ്പിങ് മികവിൽ സഞ്ജു പുറത്താക്കുകയായിരുന്നു. ഈ ഒരു സ്റ്റമ്പിഗ് പിന്നാലെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ സഞ്ജുവിനെ മോശം ഫോമിലുള്ള ഇഷാൻ കിഷൻ പകരം പരിഗണിക്കണം എന്നുള്ള പ്രധാന ആവശ്യവും സജീവമാണ്. സഞ്ജുവിന്റെ ഈ സ്റ്റമ്പിങ് മികവിനെ ഇതിഹാസതാരം ധോണിയുമായി ഉപമിക്കുകയാണ് എല്ലാം ആരാധകരും

Scroll to Top