ഐപിഎല്ലില്‍ ഇതാദ്യമായി ഒരു മലയാളി അരങ്ങേറ്റം കുറിക്കുന്ന കാഴ്ച്ചയാണ് പഞ്ചാബ് കിംഗ്സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ കണ്ടത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയെങ്കിലും അവസാന പന്തില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ചു സാംസണിനു സാധിച്ചില്ലാ. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ സഞ്ചു സാംസണ്‍ പുറത്തായി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസിനിടെ രസകരമായ ഒരു കാര്യം സഞ്ജു സാംസണ്‍ ചെയ്തു. ഹോം ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവാണ് ടോസ് ഇട്ടത്. സാധാരണ ഗതിയിൽ കോയിൻ താഴെ വീണ് കഴിഞ്ഞാൽ മാച്ച് റഫറി കോയിൻ എടുക്കാറാണ് പതിവ്. അതല്ലെങ്കിൽ ക്യാപ്റ്റൻമാരിൽ ഒരാൾ കോയിൻ മാച്ച് റഫറിക്ക് നൽകും.
രാജസ്ഥാൻ നായകൻ സഞ്ജു പതിവ് തെറ്റിച്ച് രസകരമായ ഒരു കാര്യമാണ് ചെയ്തത്. ആദ്യമായി നയിക്കുന്ന മത്സരത്തിലെ കോയിൻ നേരെ കീശയിലിട്ടു. മാച്ച് റഫറിയും കോയിൻ എടുക്കാനായി കുനിഞ്ഞിരുന്നു. മാച്ച് റഫറി മാറിനിൽക്കുമ്പോൾ സഞ്ജു രസകരമായി ചിരിക്കുന്നുണ്ടായിരുന്നു. പഞ്ചാബ് കിങ്സ് നായകൻ കെഎൽ രാഹുലാവട്ടെ ഇതൊന്നും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആ കൊയിന്‍ എടുക്കാമോ എന്ന് മാച്ച് റഫറിയോട് സഞ്ചു സാംസണ്‍ ചോദിച്ചെങ്കിലും എടുക്കാനാവില്ലാ എന്നാണ് അറിയിച്ചത്.