ഒരേയൊരു സഞ്ജു സാംസൺ :സെഞ്ചുറിക്കൊപ്പം അടിച്ചെടുത്തത് അപൂർവ്വ റെക്കോർഡുകൾ

ഐപിൽ ചരിത്രത്തിലെ അത്യപൂർവ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് മലയാളി താരം സഞ്ജു സാംസൺ .
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് സമ്മാനിച്ച് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ്  ക്യാപ്റ്റായി അരങ്ങേറി. എന്നാല്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ തോൽവി വഴങ്ങി .

ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു അടിച്ചെടുത്തത് .ഇതോടെ ഒരു അപൂർവ്വ റെക്കോർഡും താരം സ്വന്തമാക്കി .
ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസണ്‍. കേവലം 63 ബോളില്‍ നിന്നും 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം സഞ്ജു വാരിക്കൂട്ടിയത് 119 റണ്‍സാണ്.  54 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചെടുത്ത താരം ഐപിൽ കരിയറിലെ തന്റെ മൂന്നാം ശതകമാണ് നേടിയത് .

മത്സരത്തിൽ ഒട്ടനവധി നേട്ടങ്ങൾ സഞ്ജു സ്വന്തമാക്കി . ഐപിഎല്ലിലെ മൂന്നാമത്തെ സെഞ്ച്വറിയോടെ  ഐപിൽ ടൂര്‍ണമെന്റില്‍  ഏറ്റവും കൂടുതല്‍ സെഞ്ച്വറികളടിച്ച താരങ്ങളുടെ ലിസ്റ്റില്‍ സഞ്ജു നാലാം സ്ഥാനതെത്തി .ക്രിസ് ഗെയ്ല്‍ (ആറു സെഞ്ച്വറി), വിരാട് കോലി (അഞ്ച്), ഷെയ്ന്‍ വാട്സൺ & ഡേവിഡ് വാർണർ (4 സെഞ്ച്വറി ) എന്നിവരാണ് പട്ടികയിൽ സഞ്ജുവിന് മുകളിൽ.  3 സെഞ്ചുറികൾ അടിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഡിവില്ലേഴ്‌സ് സഞ്ജുവിനൊപ്പമുണ്ട് പട്ടികയിൽ .ഇന്നലെ പഞ്ചാബിനെതിരെ   അടിച്ചെടുത്ത തകർപ്പൻ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ രാജസ്ഥാൻ   ടീമിന് വേണ്ടി 2000 റണ്‍സെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. രാജസ്ഥാൻ ടീമിനായി ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സഞ്ജു സാംസൺ .മുൻ താരങ്ങളായ അജിൻക്യ രഹാനെ ,ഷെയിൻ വാട്സൺ എന്നിവരാണ് രാജസ്ഥാൻ ടീമിലെ  റൺ സ്കോറർമാരുടെ പട്ടികയിൽ തലപ്പത്ത് .