ഐപിൽ പതിനാലാം സീസൺ ആവേശം ക്രിക്കറ്റ് പ്രേമികളിൽ ഏറെ തരംഗമായി മാറുമ്പോൾ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചുള്ള ചർച്ചകൾ കൂടി സജീവമാണ് ഇപ്പോൾ.ഐപിഎല്ലിലെ ഏറെ നിർണായക ഫൈനൽ മത്സര ശേഷം ടീം ഇന്ത്യയുടെ ടി :20 ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു ഐസിസി ട്രോഫിയാണ് ഇന്ത്യൻ ടീം ആരാധകർ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലി ടി :20 ക്യാപ്റ്റനായി എത്തുന്ന അവസാനത്തെ ടൂർണമെന്റെ എന്നുള്ള സവിശേഷതയും ലോകകപ്പിനുണ്ട്. ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡിനെ ആഴ്ചകൾ മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നായകൻ വിരാട് കോഹ്ലിയുടെ കൂടി നേതൃത്വത്തിലുള്ള സ്‌ക്വാഡിൽ അശ്വിൻ അടക്കമുള്ള സീനിയർ താരങ്ങൾ കൂടി ഇടം നേടി.
എന്നാൽ ഐപിഎല്ലിലെ ചില പ്രഥമ തരാങ്ങളുടെ പ്രകടനവും പരിഗണിച്ച് ടി:20 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡിൽ മാറ്റം വരുമോയെന്നതാണ് ആരാധകർ അടക്കം ആവേശപൂർവ്വം ഇപ്പോൾ ഉറ്റുനോക്കുന്നത്.ഇത് സംബന്ധിച്ച ചർച്ചകൾ സെലക്ഷൻ കമ്മിറ്റിയും ടീം ഹെഡ് കോച്ച് രവി ശാസ്ത്രിയുമായി നടക്കുന്നുണ്ട് എന്നാണ് സൂചനകൾ. കൂടാതെ ഐപിഎല്ലിൽ അസാധ്യമായ പേസ് മികവിനാൽ ഞെട്ടിച്ച ഉമ്രാൻ മാലിക്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ഒപ്പം നെറ്റ് ബൗളറായി അയക്കാൻ കൂടി തീരുമാനിച്ചിരുന്നു. അതേസമയം കൊൽക്കത്ത ടീമിൽ തിളങ്ങിയ പേസർ ശിവം മാവി, ആൾറൗണ്ടർ വെങ്കടേഷ് അയ്യർ എന്നിവർക്ക് പുറമേ സീസണിൽ 32 വിക്കറ്റുകൾ അമ്പരപ്പിച്ച ഹർഷൽ പട്ടേലിനെയും ലോകകപ്പ് ടീമിനോപ്പം സപ്പോർട്ടിങ് താരങ്ങളായി അയക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിലേക്ക് പ്രവേശം നേടാനുള്ള സാധ്യത കൂടി തെളിയുകയാണ്.രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായ സഞ്ജു സാംസൺ ഇക്കഴിഞ്ഞ ഐപിഎല്ലിൽ തതന്റെ മാസ്മരിക ബാറ്റിങ് മികവിനാൽ കയ്യടി നേടിയിരുന്നു. യൂഎഇയിലുള്ള താരത്തോട് അവിടെ തുടരുവാനാണ് ബിസിസിഐ ആവശ്യപെട്ടിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. താരത്തിനെ ലോകകപ്പ് ടീമിനോപ്പം വിക്കറ്റ് കീപ്പർ റോളിൽ നിലനിർത്താനാണ് ബിസിസിഐ ആലോചന. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്നായി സഞ്ജുവിന് 484 റണ്‍സ് നേടി. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 10 മത്സരങ്ങളിലാണ് സഞ്ചു സാംസണ്‍ ദേശിയ കുപ്പായം അണിഞ്ഞത്. ഇത്രയും മത്സരങ്ങളില്‍ 117 റണ്‍സാണ് സഞ്ചുവിന്‍റെ സമ്പാദ്യം.
ഈ കാര്യത്തിൽ ഔദ്യോഗികമായി ഒരു തീരുമാനവും ഇതുവരെ എടുത്തട്ടില്ല. വരുന്ന വാർത്തകൾ വ്യാജമാണെന്നും ചിലർ പറയുന്നുണ്ട്. ഇന്ത്യൻ ലോകകപ്പ് സ്‌ക്വാഡിനെ ഫൈനലൈസ് ചെയ്യേണ്ട അവസാന തീയതി ഒക്ടോബര് പതിനഞ്ചാണ്