ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് യോഗ്യത. 189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 19.3 ഓവറില്‍ വിജയം നേടി. അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഹാട്രിക്ക് സിക്സ് അടിച്ച് ഡേവിഡ് മില്ലറാണ് മത്സരം ഫിനിഷ് ചെയ്തത്.
ഇത്തരം പിച്ചിലും മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയതിനു ബാറ്റര്‍മാരെ സഞ്ചു സാംസണ്‍, മത്സര ശേഷം പ്രശംസിച്ചു. മൂന്നാം നമ്പറില്‍ എത്തി ആക്രമണ ബാറ്റിംഗാണ് സഞ്ചു നടത്തിയത്. 26 പന്തില്‍ 47 റണ്‍സാണ് മലയാളി താരം നേടിയത്. ” ഞാൻ ആദ്യ പന്തില്‍ തന്നെ അടിച്ചു തുടങ്ങി, പവർപ്ലേയിൽ കുറച്ച് റൺസ് നേടാനുള്ള ഭാഗ്യം എനിക്കുണ്ടായി, പക്ഷേ ഈ വിക്കറ്റില്‍ ബാറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു, ഞങ്ങൾ നന്നായി ഫിനിഷ് ചെയ്തു. ഈ സാഹചര്യത്തിലും, ഈ വിക്കറ്റിലു ഈ ബൗളിംഗ് ആക്രമണത്തിനെതിരെ അത്തരത്തിലുള്ള ഒരു ടോട്ടൽ സ്കോർ ചെയ്തത് ഞങ്ങളുടെ ബാറ്റിംഗിന്റെ മികച്ച പ്രകടനമായിരുന്നു. ” സഞ്ചു പറഞ്ഞു.
6 ബാറ്ററും 5 ബോളറും എന്ന ഫോര്‍മുലയാണ് രാജസ്ഥാന്‍ റോയല്‍സ് സീസണിലുടനീളം നടത്തി പോകുന്നത്. ” ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്, ഞങ്ങളുടെ പ്രധാന അഞ്ച് ബൗളർമാർ ടൂർണമെന്റിലുടനീളം അവർ മികച്ച പ്രകടനം കാഴ്ചവച്ചു. റിയാനും സഹായിക്കുന്നു, പക്ഷേ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതാണ് കുറച്ച് നല്ലതെന്ന് തോന്നി, കാരണം ബാറ്റിലേക്ക് നന്നായി വരുന്നുണ്ടായിരുന്നു ”
മത്സരത്തില്‍ 13 എക്സ്ട്രാസ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയിരുന്നു. മത്സരത്തില്‍ തോല്‍ക്കാനുള്ള കാരണവും ക്യാപ്റ്റന്‍ ചൂണ്ടികാട്ടി. ” അവിടെയും ഇവിടെയുമായി കുറച്ച് ഓവറിലെ അധിക റൺസ്, ഞങ്ങളുടെ കുറച്ച് ബൗളർമാര്‍ക്ക് താളം കിട്ടാഞ്ഞത്, ഞങ്ങൾ തിരികെ വന്ന് നല്ല ക്രിക്കറ്റ് കളിക്കാൻ ശ്രമിക്കും. ഈ ഫോർമാറ്റിൽ ഭാഗ്യവും (ടോസ്) ഒരു വലിയ പങ്ക് വഹിക്കുന്നു, അതിനാൽ നിങ്ങളുടെ നിയന്ത്രണത്തിൽ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലേക്ക് എല്ലാം വരുന്നു. അടുത്ത മത്സരത്തിൽ മികച്ച ഫലം പ്രതീക്ഷിക്കുന്നു. ” സഞ്ചു സാംസണ്‍ പറഞ്ഞു നിര്‍ത്തി.
മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ഫൈനലില്‍ എത്താന്‍ രാജസ്ഥാന്‍ റോയല്‍സിനു ഒരവസരം കൂടിയുണ്ട്. ആദ്യ എലിമിനേറ്ററിലെ ലക്നൗ – ബാംഗ്ലൂര്‍ പോരാട്ടത്തിലെ വിജയികളെ രാജസ്ഥാന്‍ നേരിടും. വെള്ളിയാഴ്ച്ചയാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം