ലോക ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണെ പോലെ നിർഭാഗ്യമായ താരം വേറെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഈ വർഷം ലഭിച്ച എല്ലാ ട്വന്റി-ട്വന്റി ഏകദിന ഫോർമാറ്റുകളിലെ അവസരങ്ങളിലും മികച്ച രീതിയിൽ താരം ഉപയോഗപ്പെടുത്തിയിരുന്നു.
ഏകദിനത്തിൽ മികച്ച റെക്കോർഡ് ആണ് താരത്തിനുള്ളത്.ഇന്ത്യക്കു വേണ്ടി കളിച്ച 10 ഏകദിന ഇന്നിങ്സുകളിൽ നിന്നും 66.2 ശരാശരിയിൽ 330 റൺസ് ആണ് താരം നേടിയിട്ടുള്ളത്. 104.76 സ്ട്രൈക്ക് റേറ്റിൽ രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടും. ഏകദിനത്തിലെ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ സൗത്താഫ്രിക്കെതിരെ പുറത്താകാതെ നേടിയ 86 റൺസ് ആണ്.
ഏകദിനത്തിൽ 25 ബൗണ്ടറികളും 15 സിക്സറുകളും താരം നേടിയിട്ടുണ്ട്. ഇന്ന് ന്യൂസിലാൻഡിനെതിരായ മത്സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുത്തത്. നാലിന് 160 എന്ന നിലയിൽ നിന്നിരുന്ന ഇന്ത്യയെ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് 94 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി 254 റൺസിൽ എത്തിച്ചതിന് ശേഷമാണ് സഞ്ജു ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.
38 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളോടെ 36 റൺസാണ് സഞ്ജു നേടിയത്. ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 307 റൺസിൻ്റെ വിജയലക്ഷ്യം ആണ് ഉള്ളത്.ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ,ശിഖർ ധവാൻ, ശുബ്മാൻ ഗിൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി.