ഞങ്ങളുടെ അവസ്ഥ ഞങ്ങളെ തന്നെ ഞെട്ടിക്കുന്നു. നിലവാരമുള്ള ടീമുണ്ടായിട്ടും നിരാശയെന്ന് സഞ്ജു.

പഞ്ചാബിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകൾക്ക് വിജയം നേടാനായെങ്കിലും നിലവിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. തങ്ങളുടെ അവസാന മത്സരവും അവസാനിച്ചപ്പോൾ മറ്റു മത്സരഫലങ്ങൾ നോക്കിയിരിക്കേണ്ട അവസ്ഥയിലാണ് രാജസ്ഥാൻ. വരും മത്സരങ്ങളിൽ ബാംഗ്ലൂരും മുംബൈയും പരാജയമറിഞ്ഞെങ്കിൽ മാത്രമേ രാജസ്ഥാന് ഇനി പ്ലെയോഫിലെത്താൻ സാധിക്കുകയുള്ളൂ. പഞ്ചാബിനെതിരായ മത്സരം രാജസ്ഥാന്റെ പ്രതീക്ഷകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും പ്ലേയോഫിൽ എത്താനുള്ള സാധ്യതകൾ വളരെ കുറവ് തന്നെയാണ്. ഈ സാഹചര്യത്തിൽ ഇത്ര മികച്ച ടീമുണ്ടായിട്ടും ഇത്തരമൊരു സാഹചര്യത്തിൽ എത്തിപ്പെട്ടതിനെ പറ്റി സംസാരിക്കുകയാണ് സഞ്ജു സാംസൺ.

“പഞ്ചാബിനെതിരായ മത്സരത്തിന് അവസാനം ഹെറ്റ്മെയ്ർ 18.5 ഓവറുകളിൽ ഞങ്ങൾക്ക് വിജയം നേടിത്തരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിന് ഞങ്ങൾക്ക് സാധിച്ചില്ല. ഈ സീസണിൽ വളരെ നിലവാരമുള്ള ടീം തന്നെയായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. പക്ഷേ ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ ശരിക്കും ഞെട്ടിക്കുന്നത് തന്നെയാണ്. എല്ലാ മത്സരങ്ങളിലും ഞാൻ ജയിസ്വാളിനെ പറ്റി പറയാറുണ്ട്. അയാൾ എപ്പോഴും പക്വത കാണിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം 100 ട്വന്റി20 മത്സരങ്ങൾ കളിച്ച രീതിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. മാത്രമല്ല സീസണിൽ 90% സമയങ്ങളിലും ട്രെൻഡ് ബോൾട്ട് ആദ്യ ഓവറിൽ വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഞങ്ങൾ വലിയ സമ്മർദത്തിലുമായിരുന്നു.”- സഞ്ജു സാംസൺ പറഞ്ഞു.

sanju press

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ നിലവിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് നിൽക്കുന്നത്. മുംബൈ ഹൈദരാബാദിനെതിരായ മത്സരത്തിൽ പരാജയമറിയുകയും, ബാംഗ്ലൂർ ഗുജറാത്തിനോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ സഞ്ജു സാംസനും പടയ്ക്കും പ്ലെയോഫിലെത്താൻ സാധിക്കൂ. ബാംഗ്ലൂർ ഒരു വലിയ മാർജിനിൽ തന്നെ പരാജയപ്പെടേണ്ടത് രാജസ്ഥാന്റെ ആവശ്യമാണ്.

എന്തായാലും വളരെ മോശം പ്രകടനം തന്നെയാണ് രാജസ്ഥാൻ ഈ സീസണിൽ കാഴ്ച വെച്ചിട്ടുള്ളത്. ടൂർണമെന്റിന്റെ ആദ്യപകുതിയിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു രാജസ്ഥാന്റെ സ്ഥാനം. ആദ്യ ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും വിജയം കാണാൻ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാൽ സീസണിന്റെ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ രാജസ്ഥാൻ കളി മറക്കുന്നതാണ് കാണുന്നത്. ടീം മാനേജ്മെന്റിന്റെ ചില തീരുമാനങ്ങളും അസ്ഥിരതമായ ചില പ്രകടനങ്ങളും രാജസ്ഥാനെ വലിയ രീതിയിൽ സീസണിൽ ബാധിക്കുകയുണ്ടായി. ഒപ്പം നായകൻ സഞ്ജു സാംസൺ മോശം പ്രകടനവും എല്ലാവരും എടുത്തു പറയുന്ന ഘടകമാണ്.

Previous articleവീണ്ടും മൈതാനത്ത് അടി. ഇത്തവണ ഹെറ്റ്മെയറും സാം കരനും.
Next articleആഞ്ഞടിച്ച് ബാറ്റര്‍മാര്‍ ! എറിഞ്ഞു വീഴ്ത്തി ബോളര്‍മാര്‍. രാജകീയ വിജയവുമായി ചെന്നെ പ്ലേയോഫിലേക്ക്.