വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ മൂന്ന് റൺസിന്റെ ആവേശകരമായ വിജയത്തിന് ശേഷം, അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കാൻ മുഹമ്മദ് സിറാജിന് കഴിയുമെന്ന് ടീമിന് ആത്മവിശ്വാസമുണ്ടായിരുന്ന് എന്ന് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞു. കൈൽ മയേഴ്സിന്റെയും ബ്രാൻഡൻ കിംഗിന്റെയും ഉജ്ജ്വലമായ അർദ്ധസെഞ്ച്വറികൾ പാഴായപ്പോള്‍ 3 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്.
“അവസാന ഓവറിൽ സിറാജിന് 15 റൺസ് പ്രതിരോധിക്കാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു, കാരണം അവന്‍ യോർക്കറുകൾ എറിയുന്ന രീതി കാരണം, മുൻപത്തെ രണ്ട് ഓവറുകളിലും, അദ്ദേഹത്തിന് ഒന്നോ രണ്ടോ യോർക്കറുകൾ മാത്രമാണ് നഷ്ടപ്പെട്ടത്. ആത്മവിശ്വാസമുണ്ടായിരുന്നു, അവര്‍ (വിന്‍ഡീസ്) ബാറ്റ് ചെയ്യുന്ന രീതി കാരണം സമര്‍ദ്ദം ഉണ്ടായിരുന്നു. വൈഡ് ബോളിൽ സഞ്ജു സാംസൺ ആ സേവ് നടത്തിയപ്പോൾ അത് ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തി,” ചാഹൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
മത്സരത്തിലെ തന്റെ ബൗളിംഗ് പ്ലാനിനെക്കുറിച്ച് ചാഹൽ പറഞ്ഞു, ലെഗ് സൈഡ് ബൗണ്ടറി ചെറുതായതിനാൽ ലൈൻ മാറ്റിയെന്നും എതിരാളികള്‍ കവറുകൾക്ക് മുകളിലൂടെ അടിക്കണമെന്ന് ആഗ്രഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ ടീമിനായി നിർണായകമായ അവസാന ഓവറുകൾ എറിയുന്ന ഒരു സീനിയർ സ്പിന്നർ എന്ന നിലയിലുള്ള തന്റെ റോളിനെക്കുറിച്ച്, സ്പിന്നർ പറഞ്ഞു, 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെത്ത് ഓവറിൽ പന്തെറിഞ്ഞത് ആത്മവിശ്വാസം ലഭിച്ചു എന്ന് ചഹല്‍ പറഞ്ഞു.
ജസ്പ്രീത് ബുംറയെപ്പോലുള്ള സീനിയർ താരങ്ങളുടെ അഭാവത്തിൽ ഈ പരമ്പരയിൽ യുവ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്മേൽ സമ്മർദ്ദമുണ്ടായിട്ടില്ലെന്ന് ചാഹൽ പറഞ്ഞു. “അവർ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അവർക്ക് ഐപിഎല്ലിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ധാരാളം പരിചയമുണ്ട്. ഈ നിരയിൽ അനുഭവപരിചയമില്ലെന്ന് പറയാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.