മിന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു : കയ്യടിച്ച് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ് ഇപ്പോൾ. എല്ലാ ടീമുകളും വാശിയേറിയ പോരാട്ടത്തിൽ തീവ്ര മത്സരം പുറത്തെടുക്കുമ്പോൾ ഏതൊക്കെ ടീമുകൾ പ്ലേഓഫിൽ ഇടം നേടുമെന്നത് ശ്രദ്ധേയമാണ്. ഐപിൽ ചരിത്രത്തിൽ എക്കാലവും ആരാധക പിന്തുണയിൽ ബഹുദൂരം മുൻപിൽ നിൽക്കാറുള്ള രാജസ്ഥാൻ ടീമിന്റെ രണ്ടാം കിരീടം ഈ ഐപിൽ സീസണിൽ പിറക്കും എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ വിലയിർത്തുന്നത്. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ മികച്ച ഒരു തുടക്കമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത്. എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വളരെ ഏറെ ചർച്ചയായി മാറുന്നത് ഡൽഹി താരം ശ്രേയസ് അയ്യർ വിക്കറ്റാണ്.

പതിവ് പോലെ ഓപ്പണിങ് ജോഡി പൂർണ്ണ ബാറ്റിങ് തകർച്ച നേരിട്ട മത്സരത്തിൽ ഡൽഹി ബാറ്റിങ് നിരക്ക് കരുത്തായി മാറിയത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ : റിഷാബ് പന്ത് ബാറ്റിങ് പ്രകടനമാണ്. മികച്ച ഷോട്ടുകൾ കളിച്ച് രാജസ്ഥാൻ ബൗളർമാരെയെല്ലാം വളരെ അധികം സമ്മർദ്ദത്തിലാക്കിയ ശ്രേയസ് അയ്യർ ടി :20 ലോകകപ്പ് ടീമിലേക്ക് കൂടി താൻ എന്തുകൊണ്ട് സെലക്ട് ചെയ്യപ്പെട്ടു എന്നും തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.32 പന്തിൽ 2 സിക്സും ഒരു ഫോറും നേടിയ ശ്രേയസ് അയ്യർ 43 റൺസ് അടിച്ചാണ് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ മിന്നൽ സ്റ്റമ്പിൽ വിക്കറ്റ് നഷ്ടമാക്കിയത്.

മികച്ച രീതിയിൽ മറ്റൊരു ഫിഫ്റ്റിയിലേക്ക് കുതിച്ച ശ്രേയസ് അയ്യർ ക്രീസിൽ നിന്നും വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. രാഹുൽ തെവാട്ടിയയുടെ ബോളിൽ ഷോട്ടിന് ശ്രമിച്ച ശ്രേയസ് അയ്യറെ വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ അതിവേഗം സ്റ്റമ്പ് ചെയ്യുകയായിരുന്നു. താരത്തിന്റെ മിന്നൽ സ്റ്റമ്പിഗ് മുൻ താരങ്ങൾ അടക്കം പുകഴ്ത്തുകയാണിപ്പോൾ

Previous articleവരുന്നത് കോഹ്ലിയുടെ സുവർണ്ണ കാലം :വാചാലനായി പരിശീലകൻ
Next articleപാവങ്ങളുടെ ഏബിഡി. തകര്‍പ്പന്‍ ഷോട്ടുമായി സഞ്ചു സാംസണ്‍