വരുന്നത് കോഹ്ലിയുടെ സുവർണ്ണ കാലം :വാചാലനായി പരിശീലകൻ

ക്രിക്കറ്റ് ലോകത്ത് വീണ്ടും ഒരിക്കൽ കൂടി സജീവ ചർച്ചാവിഷയമായി മാറുകയാണ് ഇന്ത്യൻ ടീം നായകനും ഐപിഎല്ലിൽ ബാംഗ്ലൂർ ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലി. ഏതൊരു ഫോർമാറ്റിലും ഏത് ക്രിക്കറ്റ് ടൂർണമെന്റിലും തന്റെ ബാറ്റിങ് മികവിനാൽ റെക്കോർഡുകൾ വളരെ അധികം സൃഷ്ടിക്കാറുള്ള വിരാട് കോഹ്ലി നിലവിൽ മോശം ബാറ്റിങ് ഫോമിന്റെ കൂടി പേരിൽ വിമർശങ്ങൾ മാത്രമാണ് പല കോണുകളിൽ നിന്നും കേൾക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ ഇന്നലത്തെ മത്സരത്തിൽ ഫിഫ്റ്റി നേടി കോഹ്ലി ബാറ്റിങ് ഫോം ഒട്ടും കൈമോശം വന്നിട്ടില്ല എന്നുള്ള കാര്യം തെളിയിച്ചു എങ്കിലും ഏതൊരു ബൗളിംഗ് നിരക്കും എതിരെ മികവോടെ കളിക്കുന്ന വിരാട് കോഹ്ലിക്കായിട്ടാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ 53 റൺസാണ് കോഹ്ലി അടിച്ചെടുത്തത്.41 പന്തുകളിൽ നിന്നും 6 ഫോറും ഒപ്പം ഒരു സിക്സ് അടക്കമാണ് കോഹ്ലി ഒൻപതാം ഫിഫ്റ്റി ചെന്നൈ ടീമിനെതിരെ നേടിയത്.

എന്നാൽ മോശം ഫോമിലും കോഹ്ലിയിൽ വിശ്വാസം അർപ്പിക്കുകയാണ് ബാംഗ്ലൂർ ടീം മാനേജ്മെന്റ്. ഐപില്ലിൽ അടക്കം ഇനി വരാനുള്ളത് കോഹ്ലിയുടെ സുവർണ്ണ കാലമാണെന്ന് അഭിപ്രായപെടുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം പരിശീലകനായ മൈക്ക് ഹസ്സൻ. ഇനി വരാനുള്ള കോഹ്ലിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങളുടെ കാലമാണ് എന്നും വിശദമാക്കിയ അദ്ദേഹം ബാംഗ്ലൂർ ടീമിന് എക്കാലവും വിശ്വസ്ത ബാറ്റ്‌സ്മാനാണ് കോഹ്ലി എന്നും വ്യക്തമാക്കി.അടുത്ത ഐപിൽ സീസണിൽ കോഹ്ലി ടീമിനെ നയിക്കില്ല എന്ന് വിശദമാക്കിയതിന് പിന്നാലെയാണ് ഈ പരാമർശം എന്നതും ശ്രദ്ധേയം.

“നോക്കൂ കോഹ്ലി ഇതിഹാസ താരമാണ്. ടീമിനായി മികച്ച രീതിയിൽ കളിക്കാൻ അയാൾ കഠിനമായ അധ്വാനമാണ് എന്നും നൽകാറുള്ളത്.ബാറ്റിങ്ങിൽ ആത്മവിശ്വാസം നേടുന്നതിനും ഒപ്പം അടിസ്ഥാനപരമായി  അവന്റെ താളം കണ്ടെത്തുന്നതിനും ഒരേ ഒരു ഇന്നിങ്സ് മാത്രമാണ് കോഹ്ലിക്ക് ആവശ്യം.എന്റെ അഭിപ്രായം കോഹ്ലി അത് കണ്ടെത്തി കഴിഞ്ഞുവെന്നാണ്.വിരാട് നന്നായി പ്രവർത്തിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു.  അവന്റെ കഴിവിൽ ആർക്കാണ് ആശങ്കകൾ “ഹെഡ് കോച്ച് അഭിപ്രായം വിശദമാക്കി