അന്ന് ദ്രാവിഡ് സര്‍ പറഞ്ഞു. നീ സമയമെടുത്ത് കളിക്കൂ..വീണ്ടും ഞാന്‍ ഫോറടിച്ചു ; സഞ്ചു സാംസണ്‍

മലയാളികളുടെ അഭിമാനമാണ് സഞ്ജു സാംസൺ. ഐപിഎലിൽ കളിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും സ്വപ്നമാണ്. എന്നാൽ ഇവിടെ സഞ്ജു സാംസൺ കളിക്കുക മാത്രമല്ല രാജസ്ഥാൻ റോയൽസ് എന്ന ടീമിനെ നയിക്കാനുള്ള ഭാഗ്യം വരെ ലഭിച്ചിരിക്കുകയാണ്. 2013 ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരം ഐപിഎലിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിൽ പോവുകയും 2018 ല്‍ തിരിച്ചു രാജസ്ഥാൻ റോയൽസിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്തു.

മുൻ ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡാണ് സഞ്ജുവിന് ഐപിഎലിൽ കളിക്കാനുള്ള അവസരം നൽകിയത്. ഇപ്പോൾ ഇതാ ഇതിനെ കുറിച്ചുള്ള ഓർമ്മകൾ ബ്രേക്ക്ഫാസ്റ്റ് വിത്ത്‌ ചാമ്പ്യൻസിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ”രാജസ്ഥാൻ റോയൽസിന്റെ ട്രെയൽസിനു വന്നപ്പോൾ രാഹുൽ സാറിനെ കണ്ടത് തന്നെ വലിയ ഒരു അനുഗ്രഹമായിരുന്നു. രണ്ട് ദിവസമായിരുന്നു ഞാൻ ട്രെയൽസിൽ ബാറ്റ് ചെയ്തത്. എന്റെ ഓരോ ഷോട്ട് കാണുമ്പോൾ ഷോട്ട് സഞ്ജു എന്ന് പറയുമായിരുന്നു. ജീവിതത്തിൽ തന്നെ അത്രേ നന്നായി ബാറ്റ് ഞാൻ പിന്നീട് ചെയ്തിട്ടില്ല. ”

sanju samson 1

”എന്റെ ഷോട്ട് കണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ. നീ ആഭ്യന്തര ക്രിക്കറ്റിൽ നന്നായി കളിക്കുന്നുണ്ടെന്ന് അറിയാം. ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഏറെ സന്തോഷമായിരുന്നു.  രാജസ്ഥാൻ റോയൽസിനു വേണ്ടി ദ്രാവിഡുമൊത്ത് ബാറ്റ് ചെയ്ത അനുഭവും താരം തുറന്നു പറഞ്ഞു.

”മത്സരത്തില്‍ ഞാൻ വൺ ഡൗണിൽ വന്നു, രാഹുൽ സാറായിരുന്നു ഓപ്പണർ. എനിക്ക് തുടക്കം മുതല്‍ അടിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു, ആദ്യ പന്തിൽ തന്നെ ഹുക്ക് ചെയ്ത് ഫോര്‍ പോയി. അപ്പോൾ രാഹുൽ സാർ വന്ന് പറഞ്ഞു, സഞ്ജു നീ സമയമെടുത്ത് കളിക്കൂ, അതിനു ശേഷം, നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കൂ. അടുത്ത പന്തിൽ, ഞാൻ വീണ്ടും ബൗൺസറിൽ നിന്ന് ഒരു ബൗണ്ടറി അടിച്ചു, എന്നാല്‍ ഇത്തവണ രാഹുല്‍ സാര്‍ എന്നോട് ഇത് തുടര്‍ന്നോളാന്‍ അനുവാദം നല്‍കുകയായിരുന്നു ” സഞ്ചു ഓര്‍ത്തെടുത്തു.

143233 vlkvbsnkwb 1592820541

താൻ ഡൽഹി ഫ്രാഞ്ചൈസിയിലേക്ക് മാറിയപ്പോൾ രാഹുൽ ദ്രാവിഡ് ആയിരുന്നു ആ ടീമിന്റെ പരിശീലകൻ എന്നും താൻ ഒരു ദിവസം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് പറഞ്ഞെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. “പിന്നെ രണ്ട് വർഷത്തിന് ശേഷം ഞങ്ങൾ ഡൽഹിയിലേക്ക് [ഡെയർഡെവിൾസ്] മാറി, അദ്ദേഹം ടീമിന്റെ പരിശീലകനായിരുന്നു. എന്നോടൊപ്പം കരുണ് നായർ, ശ്രേയസ് അയ്യർ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത് എന്നിവരും ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് എല്ലാവരോടും പറഞ്ഞു, നിങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കും, അത് ഓരോ യുവതാരത്തിനും സ്പെഷ്യല്‍ നിമിഷമായിരുന്നു. ആ മൂന്ന് നാല് വർഷങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു, ക്രിക്കറ്റിലെ എല്ലാം ഞാൻ പഠിച്ചു, ”സാംസൺ കൂട്ടിച്ചേർത്തു.