സഞ്ജുവിന്റെ ആ ഉപദേശമാണ് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. പരാഗിന്റെ വാക്കുകൾ ഇങ്ങനെ.

parag and sanju samson

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കിടിലൻ വിജയം തന്നെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ പതറിയെങ്കിലും സഞ്ജു സാംസനും പരാഗും ചേർന്ന് രാജസ്ഥാനെ കൈപിടിച്ചു കയറ്റുന്നതാണ് കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 പന്തുകളിൽ 97 റൺസാണ് കൂട്ടിച്ചേർത്തത്.

പരാഗ് 29 പന്തുകളിൽ 43 റൺസുമായി തിളങ്ങി. 3 സിക്സറുകളാണ് പരഗിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നിൽ സഞ്ജു സാംസന്റെ ചില ഉപദേശങ്ങളുണ്ടായി എന്ന് അസം താരം പിന്നീട് പറയുകയുണ്ടായി.

തന്റെ സ്വാഭാവികമായ രീതിയിൽ നിന്ന് മാറി പക്വതയോടെ കളിക്കാൻ സഞ്ജു ഏതു തരത്തിലാണ് സഹായിച്ചത് എന്ന് പരാഗ് പറയുന്നു. “ഇന്ന് ഞാൻ സഞ്ജു ഭയ്യയോടൊപ്പമാണ് ബാറ്റ് ചെയ്തത്. ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത കുറച്ചു ഷോട്ടുകൾ എനിക്കുണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ എല്ലായിപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയും ‘സഞ്ജുഭയ്യാ, ഞാൻ എന്റെ ഒരു ഷോട്ട് കളിച്ചോട്ടെ’ എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം പറഞ്ഞത് ‘അങ്ങനെ ചെയ്യരുത്, ഇന്നത്തെ വിക്കറ്റ് അത്ര എളുപ്പമല്ല’ എന്നാണ്.

ഞങ്ങൾ ആ പിച്ചിൽ പരിശീലനം തുടർന്നിരുന്നുവെങ്കിലും ഇന്ന് അത് കുറച്ചധികം ബുദ്ധിമുട്ടേറിയതായിരുന്നു. പകൽ സമയത്തെ മത്സരമായതിനാൽ തന്നെ പന്ത് നന്നായി ലോ ആകുന്നുണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പറഞ്ഞു, ‘ഇപ്പോൾ അത്തരം ഷോട്ടുകൾക്ക് ശ്രമിക്കേണ്ട’ എന്ന്”- പരഗ് പറയുന്നു.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

“സഞ്ജു ഭയ്യാ എന്റെ കൂടെ ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഉറപ്പായും ആ ഷോട്ടുകളൊക്കെയും മൈതാനത്ത് കളിച്ചേനെ. ഒരുപക്ഷേ അത് നന്നായി വരികയും, അല്ലെങ്കിൽ മോശമായി പോവുകയും ചെയ്തേനെ. എന്നിരുന്നാലും ആ ഷോട്ടുകളൊക്കെയും ഒരുപാട് റിസ്ക്കുകൾ അടങ്ങിയതാണ്. അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ നന്നായി ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും ടീമിന് മികച്ച സ്കോർ സമ്മാനിക്കാനും സാധിച്ചു.”

”ആദ്യ പന്തിൽ ഞാൻ ക്രൂണൽ പാണ്ട്യക്കെതിരെ പുറത്താവേണ്ടതായിരുന്നു. അങ്ങനെ പുറത്തായിരുന്നുവെങ്കിലും എനിക്ക് വലിയ പ്രശ്നമില്ല. എന്തെന്നാൽ ഞാൻ എല്ലാ കാര്യങ്ങളും വളരെ നന്നായിയാണ് ചെയ്തത്. പലതും ഞാൻ ചിന്തിക്കുന്നില്ല. ഒരു കാര്യം സംഭവിച്ചാൽ അത് സംഭവിച്ചതാണ്. അന്നത്തെ ദിവസത്തിനുശേഷം അടുത്ത ദിവസം മറ്റൊരു പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് പ്രധാനം.”- പരാഗ് കൂട്ടിച്ചേർത്തു.

രാജസ്ഥാൻ റോയൽസിലേക്കുള്ള തന്റെ കടന്നുവരവിനെപ്പറ്റിയും സംസാരിച്ചു. “ഞാൻ ഇവിടേക്ക് വരുമ്പോൾ എനിക്ക് 17 വയസ്സ് മാത്രമാണ് പ്രായം. അന്നും സഞ്ജു ഭയ്യാ ടീമിൽ ഉണ്ടായിരുന്നു. എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന് സഞ്ചു ഭയ്യായിൽ നിന്നാണ് ഞാൻ പഠിച്ചത്. ഇത്തരം കാര്യങ്ങൾ പഠിച്ച ശേഷം എനിക്ക് കൂടുതൽ മെച്ചമുണ്ടാക്കാൻ സാധിച്ചു. അതൊരു വലിയ കാര്യമായി തന്നെയാണ് ഞാൻ കാണുന്നത്.”- പരാഗ് പറഞ്ഞു. 2023ൽ ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് പരഗ് കാഴ്ച വച്ചിരുന്നത്.

Scroll to Top