പ്രവര്‍ത്തിയിലൂടെ ഹൃദയം കീഴടക്കി സഞ്ചു സാംസണ്‍. സ്ക്വാഡില്‍ ഇല്ലെങ്കിലും ആരാധകരുടെ മനസ്സിലുണ്ട്

journalist and sanju samson

2022 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം പിടിച്ചില്ലായിരുന്നു. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയാണ് സഞ്ചു സാംസണ്‍ കളിച്ചത്. നേരത്തെ ഏകദിന സ്ക്വാഡില്‍ മാത്രമായിരുന്ന സഞ്ചുവിന് കെല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ അവസരം ലഭിക്കുകയായിരുന്നു.

അവസാനം അമേരിക്കയില്‍ നടന്ന രണ്ട് ടി20 യിലാണ് സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നത്. ആ മത്സരങ്ങളില്‍ 30* 15 എന്നിങ്ങനെയാണ് സഞ്ചു സാംസണ്‍ സ്കോര്‍ ചെയ്തത്. എവിടെ പോയാലും സഞ്ചുവിനെ തേടി നിരവധി ആരാധകര്‍ എത്താറുണ്ട്. കളി മികവുകൊണ്ട് മാത്രമല്ലാ തന്‍റെ സ്വഭാവംകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തട്ടുണ്ട്. വിന്‍ഡീസ് പര്യടനത്തില്‍ സഞ്ചുവിന്‍റെ സ്വഭാവത്തെപറ്റി ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശിദീകരിച്ചു.

ഇപ്പോഴിതാ മറ്റൊരു പ്രവര്‍ത്തിയിലൂടെ ആരാധകരുട കയ്യടി നേടുകയാണ് സഞ്ചു സാംസണ്‍. ടി20 സീരീസ് വിജയത്തിന് ലഭിച്ച മെഡല്‍ ഒരു മാധ്യമപ്രവര്‍ത്തകന് സമ്മാനിക്കുകയായിരുന്നു. ഒരു ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ഫോട്ടോയില്‍ മാധ്യമ പ്രവര്‍ത്തകനെ, മെഡല്‍ അണിയിക്കുന്ന സഞ്ചുവിനെയാണ് കണ്ടത്. ഫോട്ടോ എടുക്കുന്ന ആള്‍ സഞ്ചുവിന് മെഡല്‍ സമ്മാനമായി നല്‍കുന്നത് ഫോട്ടോ എടുക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ സഞ്ചുവാകട്ടെ മാധ്യമ പ്രവര്‍ത്തകന് മെഡല്‍ നല്‍കുന്നതാണ് കണ്ടത്.

Read Also -  ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

നിലവില്‍ ഏഷ്യാ കപ്പ് സ്ക്വാഡില്‍ ഇല്ലാത്തതിനാല്‍ സഞ്ചു സാംസണ്‍ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാന്‍ സാധ്യതയില്ലാ. അടുത്തതായി സിംബാബ്വ ഏകദിന പര്യടനത്തിലാണ് സഞ്ചു കളിക്കുക.

Scroll to Top