എത്ര നിഷ്കളങ്കമായ സ്വഭാവമാണ് സഞ്ചുവിന്‍റേത്. രോഹിത് ശര്‍മ്മയുടെ സ്വഭാവം പോലെ ; മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും എവിടെ പോയാലും നിരവധി ആരാധക പിന്തുണ ലഭിക്കുന്ന താരമാണ് സഞ്ചു സാംസണ്‍. കളി ശൈലികൊണ്ട് മാത്രമല്ലാ, തന്‍റെ സ്വഭാവംകൊണ്ടും ഒരുപാട് ആരധകരെ നേടിയെടുത്തട്ടുണ്ട്. ഇപ്പോഴിതാ സഞ്ചുവിന്‍റെ നിഷ്കളങ്കമായ പെരുമാറ്റത്തേയും വിനയത്തേയും കാണിച്ചു തരികയാണ് മാധ്യമ പ്രവര്‍ത്തകനായ വിമല്‍ കുമാര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം റിപ്പോര്‍ട്ട് ചെയ്യുന്ന വേളയിലാണ് അദ്ദേഹം സഞ്ചുവിനെ പറ്റി ഒരു വീഡിയോ ഇറക്കിയത്.

സഞ്ചു സാംസണ്‍ തന്‍റെ മനസ്സ് കീഴടക്കിയെന്നും എത്രമാത്രം ഞാന്‍ സന്തോഷിക്കുന്നുണ്ട് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഐപിഎല്ലിന്‍റെ സമയത്ത് ഒരു തവണ മാത്രമാണ് അദ്ദേഹത്തെ അഭിമുഖമെടുത്തത് മാത്രമാണ് ഏക പരിചയം എന്നും അദ്ദേഹം വിശദമാക്കി.

Sanju Samson 1

ഹലോ പറയാന്‍ പോലും ബുദ്ധിമുട്ടുള്ള, മടികാണിക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നും സഞ്ചുവിനെ വിത്യസ്തനാക്കിയ ഒരു സംഭവം അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

” ഇവിടെ സ്റ്റേഡിയത്തില്‍ വച്ച് പരിശീലനത്തിനു എത്തിയപ്പോഴാണ് എനിക്കു സഞ്ചുവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. വിന്‍ഡീസുമായുള്ള ആദ്യ ടി20യുടെ വേദി ഇവിടെ നിന്നും വളരെ ദൂരെയാണല്ലോ എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇവിടെ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട്. എനിക്കു അവിടെ എത്താല്‍ വലിയ ബുദ്ധിമുട്ടാണെന്നും സഞ്ജുവിനോടു ഞാന്‍ പറയുകയായിരുന്നു. ”

sanju vs wi 2nd odi

” എന്നാല്‍ ഞങ്ങളോടൊപ്പം വരൂ ” എന്നായിരുന്നു സഞ്ചുവിന്‍റെ മറുപടി. കളിയാക്കിയതാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ വീണ്ടും നിഷ്കളങ്കമായി സഞ്ചു എന്നോട് ചോദിച്ചു. , നിങ്ങള്‍ക്കു വരാന്‍ കഴിയില്ലേ ? ഇതു കേട്ടപ്പോള്‍ വലിയ സന്തോഷമാണ് തനിക്ക് തോന്നിയതെന്നും ഇല്ല എനിക്കു വരാന്‍ കഴിയില്ലയെന്നു ഞാന്‍ അദ്ദേഹത്തിനു മറുപടി നല്‍കി വിമല്‍ കുമാര്‍ വെളിപ്പെടുത്തി.

ഡല്‍ഹി ഡയര്‍ഡെവിള്‍സിലായിരുന്നപ്പോള്‍ അഭിമുഖം ചെയ്തത് താനാണ് എന്ന് പറഞ്ഞപ്പോള്‍ വിനയത്തോടെ ഓര്‍ക്കുന്നില്ലെന്ന് വിനയത്തോടെ മലയാളി താരം പറഞ്ഞു. അവസാനം വീണ്ടും അദ്ദേഹം ടീം ബസിലേക്ക് ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചു.

sanju with fans

” സഞ്ജു സാംസണിന്റെ ഈ ക്ഷണവും പെരുമാറ്റവും കണ്ടപ്പോള്‍ അദ്ദേഹത്തില്‍ നല്ലൊരു ലീഡറെ എനിക്കു കാണാന്‍ സാധിച്ചു. രോഹിത് ശര്‍യുടെ സ്വഭാവം ഇതു പോലെ തന്നെയാണ്. ശിഖര്‍ ധവാനും ഇങ്ങനെ തന്നെയാണ്. ഈ തരത്തിലുള്ള പെരുമാറ്റത്തിലൂടെയാണ്. ഒരാള്‍ നല്ലൊരു ലീഡറായി മാറുന്നത് ഉയര്‍ന്ന ചിന്തകളുള്ള ഒരാള്‍ക്കു മാത്രമേ നല്ലൊരു ലീഡറാവാന്‍ സാധിക്കുകയുള്ളൂ. സഞ്ജു ഇക്കൂട്ടത്തില്‍ പെടുന്നയാളാണ്. ”

അവസാനം സഞ്ചുവിന് നല്ലത് ചേര്‍ന്നാണ് അദ്ദേഹം തന്‍റെ വീഡിയോ അവസാനിപ്പിച്ചത്. ” എന്നെങ്കിലും നീ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഒരുപാട് നല്ല ക്രിക്കറ്റ് താരങ്ങൾ വരും, പോകും എന്നാൽ ഒരു വ്യക്തി എപ്പോഴും ഓർമ്മിക്കപ്പെടുന്നത് അവന്റെ പ്രവർത്തനങ്ങളിലൂടെയും ആ വ്യക്തി നിങ്ങളിൽ ചെലുത്തിയ സ്വാധീനത്തിലൂടെയുമാണ്. ” വിമല്‍ കുമാര്‍ പറഞ്ഞു നിര്‍ത്തി