ഒറ്റകയ്യില്‍ ഡൈവ് ക്യാച്ചുമായി സഞ്ചു സാംസണ്‍. വിക്കറ്റിനു പിന്നില്‍ മായാജാലം തുടര്‍ന്ന് മലയാളി താരം

ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയുമായി സിംബാബ്‌വെ. 31 റണ്‍സ് എടുക്കുന്നതിനിടെ ടോപ്പ് ഓഡറിലെ നാല് പേരും ഡ്രസിങ്ങ് റൂമില്‍ തിരിച്ചെത്തി. പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് സിംബാബ്‌വെയെ ദയനീയ നിലയില്‍ എത്തിച്ചത്. മുഹമ്മദ് സിറാജ് – പ്രസീദ്ദ് കൃഷ്ണ – ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് ഇന്ത്യക്കായി ന്യൂബോള്‍ എറിഞ്ഞത്.

9ാം ഓവറിലാണ് ആദ്യ വിക്കറ്റ് വീണത്‌. സിറാജ് എറിഞ്ഞ നാലം പന്തില്‍ ബാറ്റ് വച്ച കൈതാനോക്ക് പിഴച്ചു. എഡ്ജായി കീപ്പറുടെ അടുത്തേക്ക് പോയി. സഞ്ചു സാംസണ്‍ ഒറ്റ കയ്യില്‍ ഡൈവ് ചെയ്താണ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. 32 പന്തില്‍ നിന്നും 7 റണ്‍ മത്രമാണ് താരം നേടിയത്.

Zimbabwe (Playing XI): Innocent Kaia, Takudzwanashe Kaitano, Wesley Madhevere, Sean Williams, Sikandar Raza, Regis Chakabva(w/c), Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Tanaka Chivanga

India (Playing XI): Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul(c), Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Kuldeep Yadav, Prasidh Krishna, Mohammed Siraj

Previous articleരോഹിത് നിര്‍ദ്ദേശം നല്‍കി ; സഞ്ചു അനുസരിച്ചു ; വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചഹാല്‍
Next articleഇന്ത്യയുടെ പേടിസ്വപ്നം ടൂര്‍ണമെന്‍റിനില്ല ; ഷഹീന്‍ അഫ്രീദി പരിക്കേറ്റ് പുറത്ത്.