കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ യുസ്വേന്ദ്ര ചഹല്‍ ഇല്ലാതെയാണ് ഇന്ത്യ ടൂര്‍ണമെന്‍റ് കളിക്കാനെത്തിയത്. ഐപിഎല്ലിന്‍റെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തിയട്ടും ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചില്ലാ. പകരമായി വരുണ്‍ ചക്രവര്‍ത്തിയേയും രാഹുല്‍ ചഹറിനേയുമാണ് സ്ക്വാഡില്‍ എത്തിച്ചത്.
വമ്പന്‍ തിരിച്ചു വരവ് നടത്തിയ ചഹല്‍ ഐപിഎല്ലില്‍ 27 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് നേടിയിരുന്നു. സഞ്ചു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിക്കാനും സാധിച്ചു. ടൂര്‍ണമെന്‍റില്‍ ഡെത്ത് ഓവറിലും പന്തെറിഞ്ഞ ചഹാലിനെ കാണാന്‍ സാധിച്ചു.
തിരിച്ചുവരവില്‍ ചാഹല്‍ രണ്ട് പേരോടാണ് കടപ്പെട്ടിരിക്കുന്നത്. ഒന്ന് സഞ്ജുവിനോടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും അതിനുള്ള കാരണം ചാഹല്‍ പറയുന്നുണ്ട്. ഐപിഎല്ലിന് മുമ്പ് രോഹിത് ശര്‍മ്മ ചില കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെന്നാണ് ചഹാല്‍ പറയുന്നത്.
”ഐപിഎല്ലിന് മുമ്പ് ഞാനും രോഹിത് ശര്‍മയുമായി സംസാരിച്ചു. പവര്‍പ്ലേയിലും അവസാന ഓവറുകളിലും പന്തെറിയാന്‍ രോഹിത് നിര്‍ദേശിച്ചു. ഇക്കാര്യം ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി പങ്കുവച്ചിരുന്നു. സഞ്ജു നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇത്തരം സാഹചര്യങ്ങളില്‍ പന്തെറിയുമ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചിരുന്നു.” ചാഹല്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് അതികായന്‍മാരുടെ കീഴിൽ അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു. എന്നിരുന്നാലും, അത് എംഎസ് ധോണിയോ വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ ആകട്ടെ, ഇന്ത്യൻ ടീമിൽ തന്റെ റോളിൽ ഒരിക്കലും മാറ്റമില്ലെന്ന് ചാഹൽ പറഞ്ഞു.
“വ്യത്യസ്‌ത ക്യാപ്റ്റൻമാരുടെ കീഴിലും എന്റെ റോൾ എല്ലായ്‌പ്പോഴും ഒരുപോലെയാണ്, അവർ എപ്പോഴും എന്നെ ഒരു വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഉപയോഗിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവരെല്ലാം ഒരുപോലെയാണ്. ഒരു ബൗളർ എന്ന നിലയിൽ എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു. ”ചഹൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.