❝ഇപ്പോള്‍ പോയാനേ❞. രണ്ടാം ശ്രമത്തില്‍ ക്യാച്ച് പൂര്‍ത്തിയാക്കി സഞ്ചു സാംസണ്‍

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ദീപക്ക് ചഹര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചഹറിന്‍റെ സ്വിങ്ങ് ബോളിംഗ് പ്രകടനം സിംബാബ്വെ ടോപ്പ് ഓഡറിനെ തകര്‍ത്തു.

പതിനൊന്നാം ഓവര്‍ അവസാനിച്ചപ്പോള്‍ 31 ന് 4 എന്ന നിലയിലായിരുന്നു ആതിഥേയര്‍. അതില്‍ 3 വിക്കറ്റും സ്വന്തമാക്കിയത് ദീപക്ക് ചഹറായിരുന്നു. ഇന്നസെന്‍റ് കൈയാ, മരുമാനി എന്നിവരെ സഞ്ചു സാംസണിന്‍റെ കൈകളില്‍ എത്തിച്ചാണ് ദീപക്ക് ചഹര്‍ തുടക്കമിട്ടത്. വെസ്ലി മദ്വേരയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് ദീപക്ക് ചഹര്‍ മൂന്നാം വിക്കറ്റ് എടുത്തത്.

ആദ്യ വിക്കറ്റില്‍ 25 റണ്‍സ് ചേര്‍ത്തതിനു ശേഷമാണ് ഇന്നസെന്‍റ് മടങ്ങിയത്. അനായാസ ക്യാച്ച് സഞ്ചു സാംസണിനു നേടാമായിരുന്നെങ്കിലും ഗ്ലൗസില്‍ നിന്നും വീഴാന്‍ തുടങ്ങി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ സഞ്ചു ക്യാച്ച് പൂര്‍ത്തിയാക്കി ഇന്ത്യ ബ്രേക്ക്ത്രൂ നല്‍കി.

Zimbabwe (Playing XI): Tadiwanashe Marumani, Innocent Kaia, Sean Williams, Wesley Madhevere, Sikandar Raza, Regis Chakabva(w/c), Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Richard Ngarava

India (Playing XI): Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul(c), Deepak Hooda, Sanju Samson(w), Axar Patel, Deepak Chahar, Kuldeep Yadav, Prasidh Krishna, Mohammed Siraj

Previous articleഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ എന്തുകൊണ്ട് സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല; വിശദീകരണവുമായി മുഹമ്മദ് കൈഫ് രംഗത്ത്.
Next article” രണ്ടുമാസത്തോളം പുറത്തിരുന്നപ്പോഴും കഴിഞ്ഞ രണ്ടു വർഷം ഞാൻ നൽകിയ സംഭാവന മറന്നില്ല” മാനേജ്മെന്റിന് നന്ദി പറഞ് കെ എൽ രാഹുൽ.