അന്താരാഷ്ട്ര കരിയറില്‍ അധികം മത്സരങ്ങളൊന്നും കളിച്ചട്ടില്ലെങ്കിലും നിരവധി ആരാധകരാണ് മലയാളി താരമായ സഞ്ചു സാംസണിനുള്ളത്. ലോകത്തെ ഏതു സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയാലും സഞ്ജുവിനായി സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളി ഉയരുന്നത് പതിവ് കാഴ്ച്ചയാണ്.
അയര്‍ലന്‍ഡിലും അമേരിക്കയിലും ഇംഗ്ലണ്ടിലും സിംബാബ്വെയിലും വെസ്റ്റിന്‍ഡീസിലുമെല്ലാം സ്റ്റേഡിയത്തില്‍ ഈ ആര്‍പ്പുവിളികള്‍ കേട്ടിരുന്നു. ഇപ്പോഴിതാ ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ആരാധകര്‍ സഞ്ചുവിന് നല്കിയ വരവേല്‍പ്പാണ് ഇപ്പോൾ വൈറല്‍.
ന്യൂസിലന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യ എ യെ നയിക്കുന്നത് സഞ്ജുവാണ്. മത്സരത്തില്‍ നാലാമനായി ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പേരുവിളിച്ച് ആരാധകര്‍ ആര്‍പ്പുവിളിക്കുന്നത്.
കളിയില്‍ പുറത്താകാതെ 29 റണ്‍സ് നേടിയ താരം സിക്സറടിച്ചാണ് ടീമിനെ ജയിപ്പിച്ചത്. 3 സിക്സും 1 ഫോറും മത്സരത്തില്‍ നേടി.