കീവികളുടെ ചിറകരിഞ്ഞ് സഞ്ചു സാംസണ്‍ നായകനായ ഇന്ത്യ A ടീം. പരമ്പരയില്‍ മുന്നില്‍

india a vs new zealand a

ന്യൂസിലന്‍റ് എ ക്കെതിരെയുള്ള അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 168 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 32.2 ഓവറില്‍ അനായാസം വിജയം കണ്ടു. സഞ്ചുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ ആധികാരികമായാണ് മത്സരം വിജയിച്ചത്. സ്കോര്‍ – ന്യൂസിലന്‍റ് A -167(42) ഇന്ത്യ A -170/3 (31.5)

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അടുത്ത മത്സരം 25ാം തീയ്യതിയാണ്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി തുടക്കത്തിലേ പ്രത്വി ഷായെ (17) നഷ്ടമായെങ്കിലും ഗെയ്ക്വാദും (41) ത്രിപാഠിയും (31) ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരുടേയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായെങ്കിലും സഞ്ചു സാംസണും (29) രജത് പഠിതാറും(45) ചേര്‍ന്ന് വിജയത്തില്‍ എത്തിച്ചു.

മലയാളി താരം സഞ്ചു സാംസണ് വമ്പന്‍ വരവേല്‍പ്പാണ് 200ല്‍ പരം ആരാധകര്‍ നല്‍കിയത്. ഗെയ്ക്വാദ് പുറത്തായതിനു ശേഷം നാലാമത് ബാറ്റ് ചെയ്യാന്‍ എത്തിയ സഞ്ചു സാംസണെ ചെന്നൈ സ്റ്റേഡിയത്തിലെ ആരാധകര്‍ ആര്‍പ്പുവിളിച്ചാണ് സ്വീകരിച്ചത്. സിക്സടിച്ചാണ് സഞ്ചു സാംസണ്‍ മത്സരം ഫിനിഷ് ചെയ്തത്. 32 പന്തില്‍ 3 സിക്സും 1 ഫോറും സഹിതമാണ് മലയാളി താരത്തിന്‍റെ ഇന്നിംഗ്സ്

Batsmen R B 4S 6S SR
Prithvi Shaw c Logan van Beek b Matthew Fisher 17 24 0 1 70.83
Ruturaj Gaikwad c & b Michael Rippon 41 54 3 2 75.93
Rahul Tripathi b Logan van Beek 31 40 4 0 77.50
Sanju Samson (WK/C) Not out 29 32 1 3 90.63
Rajat Patidar Not out 45 41 7 0 109.76
Extra 7 (b 0, w 6, nb 0, lb 1)
Total 170/3 (31.5)
Yet To Bat Shahbaz Ahmed, R Dhawan, Shardul Thakur, KL Yadav, Umran Malik, KR Sen
BOWLING O M R W ECON
Logan van Beek 7 0 38 1 5.43
Sean Solia 3 0 13 0 4.33
Matthew Fisher 6 0 32 1 5.33
Rachin Ravindra 6.5 0 34 0 4.98
Michael Rippon 5 0 28 1 5.60
Joe Walker 4 0 24 0 6.00
See also  "ബട്ലർ ഒരു സ്പെഷ്യൽ ഐറ്റം.. ഒരു സ്കോറും അവന് മുമ്പിൽ സെയ്‌ഫല്ല"- സഞ്ജുവിന്റെ വാക്കുകൾ..

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍റിനു മോശം തുടക്കമാണ് ലഭിച്ചത്. ന്യൂബോളില്‍ ഷാര്‍ദ്ദുല്‍ താക്കൂറും കുല്‍ദീപ് സെനും തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ന്യൂസിലന്‍റ് 27 ന് 5 എന്ന നിലയിലായി. ക്യാപ്റ്റന്‍ റൊബേര്‍ട്ട് ഡൊണെല്‍ (22) പിടിച്ചു നില്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളയില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയതോടെ ന്യൂസിലന്‍റ് 8 ന് 74 എന്ന ദയനീയ നിലയിലേക്ക് വീണു.

ന്യൂസിലന്‍ഡ് 100 പോലും കടക്കില്ലെന്ന് കരുതിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിപ്പണും(61) വാക്കറും(36) ചേര്‍ന്ന് 89 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി കിവീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് വാക്കര്‍ റണ്ണൗട്ടായതിന് പിന്നാലെ റിപ്പണെ വീഴ്ത്തി ഷാര്‍ദ്ദുല്‍ തന്നെ കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി താക്കൂര്‍ 4 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് സിങ്ങ് 3 ഉം കുല്‍ദീപ് സിങ്ങ് യാദവ് 1 വിക്കറ്റും വീഴ്ത്തി.

Batsmen R B 4S 6S SR
Chad Bowes b Shardul Thakur 10 12 2 0 83.33
Rachin Ravindra c SV Samson b KR Sen 10 11 2 0 90.91
Dane Cleaver (WK) c KR Sen b Shardul Thakur 4 6 0 0 66.67
Joe Carter lbw b KR Sen 1 6 0 0 16.67
Robert O’Donnell (C) c SV Samson b Shardul Thakur 22 39 1 0 56.41
Tom Bruce c P Shaw b KR Sen 0 3 0 0 0.00
Sean Solia runout (R Dhawan) 5 10 0 0 50.00
Michael Rippon c R Dhawan b Shardul Thakur 61 104 4 0 58.65
Logan van Beek c P Shaw b KL Yadav 1 3 0 0 33.33
Joe Walker runout (RM Patidar) 36 49 3 1 73.47
Matthew Fisher Not out 1 0 0 0 0.00
Extra 17 (b 2, w 8, nb 2, lb 5)
Total 167/10 (40.2)
BOWLING O M R W ECON
Shardul Thakur 8.2 1 32 4 3.84
Kuldeep Sen 7 0 30 3 4.29
Umran Malik 7 1 27 0 3.86
Rishi Dhawan 4 0 12 0 3.00
Kuldeep Yadav 9 0 22 1 2.44
Shahbaz Ahmed 4 0 31 0 7.75
Rahul Tripathi 1 0 6 0 6.00
Scroll to Top