ഹൃദയ സ്പര്‍ശിയായ പ്രവര്‍ത്തനവുമായി സഞ്ചു സാംസണ്‍. ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടികള്‍ നേടി മലയാളി താരം

sanju with cancer patient

ക്രിക്കറ്റിലെ പ്രകടനം കൊണ്ട് മാത്രമല്ലാ തന്‍റെ സ്വഭാവംകൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സഞ്ചു സാംസണ്‍. ഇന്ത്യന്‍ താരം എന്ന തലകനമില്ലാതെ ആരാധകരുമായി സമയം ചെലവഴിക്കുന്ന സഞ്ചുവിനെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയില്‍ താരത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രവൃത്തിയിലൂടെ ആരാധകരുടെ കൈയ്യടികള്‍ നേടുകയാണ്.

സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മലയാളി താരമയിരുന്നു. മത്സരത്തിനു ശേഷം ക്യാന്‍സര്‍ ബാധിതനായ കുട്ടിക്ക്, സഞ്ചു ഒപ്പിട്ട പന്ത് സമ്മാനിച്ചത് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.

ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചിക്തസക്കായാണ് രണ്ടാം ഏകദിന മത്സരം നടത്തുന്നതെന്ന് ബോർഡ് അറിയിച്ചിരുന്നു. പിന്നാലെ മത്സര ശേഷം ക്യാൻസർ ബാധിച്ച ആറു വയസ്സുകാരൻ പന്ത് ഒപ്പിട്ട് നൽകാൻ കളിയിലെ താരമായ സഞ്ജുവിനെയാണ് ബോർഡ് ക്ഷണിച്ചത്. ഹൃദയസ്പർശിയായ നിമിഷമായിരുന്നതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

https://twitter.com/PubgtrollsM/status/1561032991408680961

സിംബാബ്‍വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 25.4 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റൺസെടുത്തത്. 39 പന്തിൽ നാല് സിക്സും മൂന്നും ഫോറും സഹിതം പുറത്താകാതെ 43 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച്ച നടക്കും

Read Also -  "കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് "- ശ്രീശാന്ത് പറയുന്നു..
Scroll to Top