അവിടെ പറക്കും സഞ്ജുവെങ്കിൽ : ഇവിടെ സൂപ്പർമാൻ റിഷാബ് പന്ത് – കാണാം ഇരുവരുടെയും അത്ഭുത ക്യാച്ചുകൾ

ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രില്ലർ വിജയം .അവസാന ഓവറിൽ ക്രിസ് മോറിസ് പറത്തിയ 2 സിക്സറുകൾ സഞ്ജു സാംസണും  സംഘത്തിനും സീസണിലെ ആദ്യ വിജയം സമ്മാനിച്ചു .ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് രാജസ്ഥാൻ ടീം 19.4  ഓവറിൽ മറികടന്നു .3 വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉനദ്കട്ട് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടി .

ഡൽഹി നിരയിൽ ഓപ്പണിങ് ജോഡി തുടക്കത്തിലേ മടങ്ങി .രണ്ടാം ഓവറിൽ പൃഥ്വി ഷാ ക്യാച്ച് നൽകി മടങ്ങിയപ്പോൾ ഫോമിലുള്ള ശിഖർ ധവാൻ സഞ്ജുവിന്റെ മനോഹര ക്യാച്ചിൽ ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി .ഒൻപത് റൺസടിച്ച ധവാൻ  ഉനദ്കട്ട് പന്തിൽ  വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറി പായിക്കുവാൻ ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ സഞ്ജു വലത്തേ വശത്തേക്ക് ചാടി അത്ഭുതകരമായി പന്ത് കൈപ്പിടിയിലൊതുക്കി . 32 പന്തിൽ 51 റൺസ് അടിച്ച നായകൻ റിഷാബ് പന്ത് മാത്രമാണ് ഡൽഹി ബാറ്റിംഗ് നിരയിൽ തിളങ്ങിയത്  .

എന്നാൽ മറുപടി ബാറ്റിങ്ങിൽ തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോൾ രാജസ്ഥാൻ റോയൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന അതി ദയനീയ സ്‌കോറിൽ എത്തിയിരുന്നു .എന്നാൽ പിന്നീട് മോറിസ് , ഡേവിഡ് മില്ലർ എന്നിവർ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചു .അതേസമയം രാജസ്ഥാൻ ഓപ്പണർ ബട്ട്ലറെ  പുറത്താക്കുവാൻ റിഷാബ് പന്ത്   പറന്നെടുത്ത ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധന ചർച്ച .ക്രിസ് വോക്‌സ് പന്തിൽ ബാറ്റിൽ തട്ടി പിറകിലേക്ക് പാഞ്ഞ പന്തിനെ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ഇടാതെ സൈഡിലേക്ക് പറന്ന് ചാടി കൈക്കുള്ളിലാക്കി .താരത്തിന്റെ ക്യാച്ചിനെ കമന്റേറ്റർമാരടക്കം ഏറെ പ്രശംസിച്ചു .മുൻപ് ഫിറ്റ്നസ് പേരിൽ വളരെയേറെ വിമർശനം കേട്ടിട്ടുമുള്ള പന്ത് അസാധ്യം പ്രകടനമാണ് വിക്കറ്റിന് പിന്നിൽ പുറത്തെടുക്കുന്നത് .

Previous articleഇനിയൊരു നൂറ് തവണ അത്തരം സമയത്തിൽ ഞാൻ ആ സിംഗിൾ ഓടില്ല :വിവാദ സംഭവത്തിൽ പ്രതികരണവുമായി സഞ്ജു സാംസൺ
Next articleഅവഗണനകളെ കടത്തിവെട്ടി മാസ്സ് എൻട്രിയുമായി ജയദേവ് ഉനദ്കട്ട് -താരം സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം