ഇനിയൊരു നൂറ് തവണ അത്തരം സമയത്തിൽ ഞാൻ ആ സിംഗിൾ ഓടില്ല :വിവാദ സംഭവത്തിൽ പ്രതികരണവുമായി സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ  സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ എട്ടിന് 147 എന്ന നിലയില്‍ എറിഞ്ഞൊതുക്കിയരുന്നു. മറുപടി ബാറ്റിങ്ങില്‍ 19.4 ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ടീം  ലക്ഷ്യം മറികടുന്നു. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കാന്‍ അവർക്ക്  വേണ്ടിയിരുന്നത്. ടോം കറനിന്റെ ആദ്യ നാല് പന്തുകള്‍ക്കിടെ രണ്ട് സിക്‌സര്‍ പായിച്ച ക്രിസ് മോറിസാണ് വിജയം സമ്മാനിച്ചത്. 18 പന്തില്‍ 36 റണ്‍സുമായി താരം പുറത്താവാതെ നിന്നു. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഡേവിഡ് മില്ലര്‍ നേടിയ 62 റണ്‍സാണ് മോറിസിന് പൊരുതാന്‍ തുണയായത്. രാഹുല്‍ തെവാട്ടിയ (19), ജയദേവ് ഉനദ്ഘട്  (പുറത്താവാതെ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച നായകൻ  സഞ്ജുവടക്കം മുൻനിര 42 റൺസെടുക്കുന്നതിനിടെ പുറത്തായത് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന് കനത്ത തിരിച്ചടിയായെങ്കിലും അവസാന ഓവറുകളിൽ ക്രിസ് മോറിസ് പായിച്ച സിക്സറുകൾ രാജസ്ഥാനെ വിജയത്തിലെത്തിച്ചു .

എന്നാൽ മത്സര ശേഷം നായകൻ സഞ്ജു സാംസന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത് .മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിം​ഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു  വിജയ പ്രതീക്ഷ നൽകിയിരുന്നു.പക്ഷേ  സത്യസന്ധമായി പറഞ്ഞാൽ രാജസ്ഥാൻ 42-5 എന്ന സ്കോറിൽ ഒരുവേള  തകർന്നടിഞ്ഞപ്പോൾ ഞാൻ അടക്കം  വിജയപ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ ടീമിന്റെ ശക്തമായ തിരിച്ചുവരവ് ഏറെ അഭിമാനകരമായ വിജയം ടീമിന് നേടിത്തന്നു ” സഞ്ജു   വിജയത്തിലുള്ള ആവേശം  വിശദമാക്കി .

നേരത്തെ പഞ്ചാബ് കിം​ഗ്സിനെതിരായ ആദ്യ മത്സരത്തിൽ ക്രിസ് മോറിസിന് അഞ്ചാം പന്തിൽ സിം​ഗിളെടുത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതിനെയും  സഞ്ജു തന്റെ സംസാരത്തിനിടയിൽ ന്യായീകരിച്ചു .എല്ലാ മത്സരശേഷവും
എന്റെ പ്രകടനത്തെ ഞാൻ മികച്ച രീതിയിൽ വിലയിരുത്താറുണ്ട് .ഇനി ഒരു നൂറ് തവണയാണേലും ഇത്തരമൊരു സാഹചര്യത്തിൽ ഞാൻ ആ സിംഗിൾ ഓടില്ല ” സഞ്ജു നയം വ്യക്തമാക്കി.