അവഗണനകളെ കടത്തിവെട്ടി മാസ്സ് എൻട്രിയുമായി ജയദേവ് ഉനദ്കട്ട് -താരം സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഗംഭീര തിരിച്ചുവരവാണ്  രാജസ്ഥാൻ റോയൽസ് പേസ് ബൗളർ ജയദേവ്  ഉനദ്കട്ട് നടത്തിയത് .ഇന്നലെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ താരം 3 വിക്കറ്റ് വീഴ്ത്തിയിരുന്നു .മത്സരത്തിലെ മാൻ  ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതും സൗരാഷ്ടക്കാരൻ തന്നെയായിരുന്നു .

ഇന്നലെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍  ഇടംകയ്യൻ പേസറുടെ  മാസ്മരിക സ്‌പെല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ  തുടക്കത്തിലേ തകർത്തു .നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ താരം 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തി .കൂടാതെ ആദ്യ സ്പെല്ലിൽ എറിഞ്ഞ 3 ഓവറിലും താരം ഓരോ വിക്കറ്റ് വീതം വീഴ്ത്തി .
കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനം കാഴ്ചവെച്ച താരത്തെ രാജസ്ഥാൻ ടീം മാനേജ്‌മന്റ് വീണ്ടും വീണ്ടും അവസരം നൽകുന്നതിൽ ആരാധകർ വരെ എതിർ സ്വരം ഉന്നയിച്ചിരുന്നു .ഒരുവേള ഇന്ത്യൻ ടീമിൽ ഇടം നേടിയ താരത്തിന് മോശം പ്രകടനങ്ങൾ ഇന്റർനാഷണൽ കരിയറിനും കനത്ത തിരിച്ചടിയായി .

മത്സരത്തിന്റെ രണ്ടാം ഓവറിലാണ്  ഉനദ്കട്ടിനെ രാജസ്ഥാന്‍ നായകന്‍ സഞ്ജു പന്തേല്‍പ്പിക്കുന്നത്. ആദ്യത്തെ അഞ്ചു ബോളില്‍ വിട്ടുകൊടുത്തത് മൂന്നു സിംഗിള്‍. രണ്ടു ബോളില്‍ റണ്ണില്ല. അവസാന ബോളില്‍ അപകടകാരിയായ പൃഥ്വിയെ പുറത്താക്കി ഉനാട്കട്ട് ഡിസിയെ ഞെട്ടിച്ചു. 112.7 കിമി മാത്രം വേഗമുള്ള പന്ത്  പൃഥ്വിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഫ്‌ളിക്ക് ചെയ്യാനുള്ളള ശ്രമത്തിനിടെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ ഡേവിഡ് മില്ലര്‍ അനായാസം പിടികൂടി .ശേഷം തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ധവാനെയും പവർപ്ലേയിലെ അവസാന ഓവറിൽ രഹാനെയെയും പുറത്താക്കി താരം  ഐപിൽ  2021 സീസണിലേക്കുള്ള വരവ് രാജകീയമാക്കി .

എന്നാൽ മത്സരശേഷം ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കുവാൻ സ്വീകരിച്ച പദ്ധതി താരം തുറന്ന് പറഞ്ഞിരുന്നു “മത്സരത്തിന് മുൻപായി  ഞങ്ങൾ ബൗളര്‍മാരുടെ മീറ്റിങ്ങില്‍ ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റിനെക്കുറിച്ച് കൃത്യമായി സംസാരിച്ചിരുന്നു. ഓപ്പണർ  ഷായ്ക്കായി ഒന്നിലധികം പദ്ധതികളുണ്ടായിരുന്നു. അവസാന മത്സരത്തില്‍ വളരെ നന്നായി അവന്‍ കളിച്ചിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും  ഷോട്ടുകൾ കളിക്കുവാൻ അപാര കഴിവുണ്ട് അവന് .അവൻ കൂടുതൽ ഷോട്ടുകൾ സ്ഥലത്തേക്ക് കഴിവതും ഫീൽഡർമാരെ നിർത്തി .
സമ്മർദ്ദത്തിലായ പൃത്വി പതിവിൽ നിന്ന് വ്യത്യസ്തമായി എന്തേലും ചെയ്യും എന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു .അതിനൊപ്പം വേഗത  കുറഞ്ഞ വലിയ ഷോട്ട് കളിക്കുമ്പോള്‍ പുറത്താവാന്‍ സാധ്യത കൂടുതലാണ് ” താരം പറഞ്ഞ് നിർത്തി .