സഞ്ജുവിൽ നിന്നു മികച്ച ചില ഷോട്ടുകൾ കണ്ടു. അപ്പോഴും അയാളെ പിടിച്ചു കെട്ടിയത് റിഷാബ് പന്തിന്റെ മികച്ച നായക ഗുണമാണ്

സീസണിലെ ഏറ്റവും മികച്ച ബാലൻസ്ഡ് ടീം ഏതാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ.. റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ആദ്യ പത്തു കളിയിൽ എട്ടു വിജയവുമായി അവരുടെ കുതിപ്പ് തുടരുകയാണ്. മറ്റു ടീമുകളൊക്കെ ടോപ് ഓർഡർ ബാറ്റ്സ്മന്മാരിൽ ഒന്നോ രണ്ടോ വിദേശ പ്ലയേഴ്‌സിനെ ആശ്രയിക്കുമ്പോൾ ഡൽഹിയിൽ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരൊക്ക നമ്മുടെ പിള്ളേരെ തന്നെ ആശ്രയിക്കുന്നു.

ബാറ്റിംഗ്, ഫീൽഡിങ്, സ്പിൻ, പേസ് ബൗളിംഗ് എല്ലാം കൊണ്ടും ഏറ്റവും മികച്ച ടീം എന്ന് തന്നെ വിശേഷിപ്പിക്കാം. ആരും പുകഴ്ത്തി പാടാത്ത ഒരു നായകനും അവർക്കുണ്ട്. കഴിഞ്ഞ കളിയിൽ അവസാന രണ്ട് ഓവറിൽ രാജസ്ഥാൻ അവിശ്വസനീയ വിജയം നേടിയപ്പോൾ സഞ്ജുവിന്റെ ക്യാപ്റ്റൻസി ധോണി, രോഹിത്, കൊഹ്‌ലി യുമായി കമ്പയർ ചെയ്തവർ ഉണ്ട്. അതിനെ എതിരെ ആരെങ്കിലും പറഞ്ഞാല്‍ മലയാളി ആയത് കൊണ്ട് മാത്രം അയാളെ അംഗീകരിക്കുന്നില്ല എന്ന പല്ലവിയും കേൾക്കാം.. സഞ്ജു മുന്നിൽ നിന്നു നയിക്കട്ടെ. വിജയങ്ങൾ കൈവരിക്കട്ടെ. അപ്പോൾ നമുക്ക് സീനിയർ താരങ്ങളോടപ്പം ക്യാപ്റ്റന്സിയെ അളക്കാം.. അതിനു മുമ്പ് തന്നെ വലിയ ഹൈപ്പ് കൊടുത്തു കൊണ്ട് അയാൾക്ക് വിരോധികളെ സൃഷ്ടിക്കരുത്.

327715

ഇന്ന് സഞ്ജുവിൽ നിന്നു മികച്ച ചില ഷോട്ടുകൾ കണ്ടു. അപ്പോഴും അയാളെ പിടിച്ചു കെട്ടിയത് റിഷാബ് പന്തിന്റെ മികച്ച നായക ഗുണമാണ്. കൃത്യമായ ബൗളിംഗ് ചേഞ്ച്. ഫീൽഡിങ് പ്ലസ്മെന്റ് ഓരോരുത്തർക്കും അയാൾ ഒരുക്കുന്നുണ്ട്. വിജയങ്ങൾ തുടർച്ചയായി കൈവരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ഡൽഹി കാണിച്ച സ്ഥിരത ഇത്തവണയും തുടരുന്നുണ്ട്. മുമ്പ് നായകൻ ശ്രെയസ് അയ്യർ ആണെങ്കിൽ അത് പോലെ തന്നെ ടീമിനെ നയിക്കാൻ പന്തും ശ്രമിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനങ്ങൾ ഉണ്ടാവുന്നുണ്ട്. ബാറ്റിംഗിലും തുടക്കത്തിൽ വിക്കറ്റ് പോയാൽ ഉത്തരവാദിത്വം നിറവേറ്റി ടീമിനെ മോശമല്ലാത്ത സ്‌കോറിൽ എത്തിക്കുന്നുണ്ട്..അയ്യർ കൂടി തിരിച് വന്നതോടെ ഡൽഹി കൂടുതൽ കരുത്താർജിക്കുന്നു. കൂടുതൽ ഇന്റർനാഷണൽ എക്സ്പീരിയൻസ് സ്മിത്തും,രഹാനെയും,വോക്കസുമൊക്കെ ബെഞ്ചിൽ ഇരിപ്പുണ്ട്. അവിടെയാണ് ഡൽഹി വ്യത്യസ്തരാവുന്നത്. അവർ മാക്സിമം ആശ്രയിക്കുന്നത് യുവ താരങ്ങളെയാണ്..

FB IMG 1632583359846

അക്സർ പട്ടേൽ എന്ന ഓൾറൗണ്ടർ. അശ്വിനെ പോലുള്ള ഒരു സ്പിന്നർ. റബാഡയും നോർട്ടേജ്യും അടങ്ങുന്ന പേസിങ് അറ്റാക്ക് ഏതൊരു നായകനും കൊതിക്കുന്ന ടീം ലൈനുപ് ഡൽഹി ഒരുക്കിയിട്ടുണ്ട്. പോണ്ടിങ്ങും ദാദയും അടക്കമുള്ളവരാണ് അയ്യറിനും പന്തിനും നായക മികവിലെ ഗുരുക്കന്മാർ. അതിന്റെ ഗുണം അവർ കാണിക്കുന്നുണ്ട്. സമ്മർദ്ദം ഘട്ടങ്ങൾ അതിജീവിക്കാൻ കൂടി ഡൽഹിക്ക് കഴിഞ്ഞാൽ ഈ സീസൺ ഒരു പക്ഷെ ഒരു ചരിത്രനിമിഷമായി മാറും.

രാഹുൽ, സഞ്ജു, ഇവരെക്കളൊക്കെ കൂടുതൽ നായക മികവ് പന്തിലും അയ്യറിലും കാണാൻ സാധിക്കുന്നുണ്ട്. വിരാടിനും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകനാവാൻ സാധ്യത റിഷാബ് പന്തിനു തന്നെയാണ്. കൂടുതൽ വിജയങ്ങളിലൂടെ അത് അവൻ സ്വന്തമാക്കട്ടെ….

എഴുതിയത് – നൗഫല്‍, ക്രിക്കറ്റ് കാര്‍ണിവല്‍ ഫേസ്ബുക്ക് ഗ്രൂപ്പ്