പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശ്രേയസ്സ് അയ്യറുടേയും – ഇഷാന്‍ കിഷാന്‍റേയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ വിജയം.
ഇഷാന്‍ കിഷന്‍റെ വിക്കറ്റിനു ശേഷം സഞ്ചുവിനോടൊപ്പമാണ് ശ്രേയസ്സ് അയ്യര്‍ ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ സഞ്ചുവിന് സാധിച്ചു.
ഈ മത്സരത്തില്‍ 36 പന്തില്‍ 1 വീതം ഫോറും സിക്സുമായി 30 റണ്‍സ് നേടി പുറത്താകതെ നിന്നു. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ചുവിന്‍റെ ഏകദിന ശരാശരി 70 കടന്നു. 106.95 സ്ട്രൈക്ക് റേറ്റില്‍ 292 റണ്‍സാണ് സ്കോര്‍ ചെയ്തിരിക്കുന്നത്. ആദ്യ 8 ഇന്നിംഗ്സിനു ശേഷം ഇത്രയും ഉയര്‍ന്ന ശരാശരിയില്‍ ബാറ്റ് ചെയ്യാന്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞട്ടില്ലാ.
ഇന്ത്യന്‍ സെലക്ടേഷ്സിനു വന്‍ തലവേദന സൃഷ്ടിച്ചാണ് സഞ്ചു മുന്നേറുന്നത്. സീനിയര്‍ താരങ്ങള്‍ തിരിച്ചു വരുമ്പോള്‍ ആരെ ഒഴിവാക്കും ? ഒഴിവാക്കാനാവത്ത പ്രകടനവുമായാണ് സഞ്ചു പോരാട്ടം തുടരുന്നത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ചുവിന്‍റെ പ്രകടനം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.