ആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.

sanju samson 2024

2024 ഐപിഎല്ലിനു ഗംഭീര തുടക്കവുമായി സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി സഞ്ചു നേടി. 33 പന്തിലാണ് സഞ്ചുവിന്‍റെ ഈ നേട്ടം. ഇത് തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ചു ആദ്യ മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്നത്.

2020 സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ 32 പന്തില്‍ 74 റണ്‍സ് നേടിയാണ് ഈ ശീലത്തിന് തുടക്കമിട്ടത്.

അടുത്ത വര്‍ഷം പഞ്ചാബിനെതിരെ ഒരു ഉഗ്രന്‍ സെഞ്ചുറിയാണ് പിറന്നത്. മത്സരത്തില്‍ 63 പന്തില്‍ 119 റണ്‍സ് നേടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് തോല്‍വി നേരിട്ടിരുന്നു. അടുത്ത രണ്ട് സീസണുകളിലും 2022 & 2023) അര്‍ധസെഞ്ചുറിയാണ് സഞ്ചു സ്കോര്‍ ചെയ്തത്. 27 പന്തില്‍ 55, 32 പന്തില്‍ 55 എന്നിങ്ങനെയാണ് ഹൈദരബാദിനെതിരെ മലയാളി താരം നേടിയത്.

ഇപ്പോഴിതാ 2024 ലും തകര്‍പ്പന്‍ തുടക്കമാണ് സഞ്ചു സാംസണ്‍ നടത്തിയിരിക്കുന്നത്.

Read Also -  ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.
Scroll to Top