മൂന്നാം ട്വന്റി20യിൽ സഞ്ജു പുറത്ത്. 3 മാറ്റങ്ങൾ വരുത്താൻ ഇന്ത്യ. സാധ്യത ടീം ഇങ്ങനെ.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ 2 ട്വന്റി20 മത്സരങ്ങളിലും ശക്തമായ പ്രകടനം കാഴ്ചവെച്ച് വമ്പൻ വിജയം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഗൗതം ഗംഭീറിന്റെയും സൂര്യകുമാർ യാദവിന്റെയും നേതൃത്വത്തിൽ പുതിയ തുടക്കം അതി ഗംഭീരമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും മൂന്നാം ട്വന്റി20 മത്സരവും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

എല്ലാത്തരത്തിലും ആധിപത്യം സ്ഥാപിച്ചുള്ള ഒരു വിജയമാണ് മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മൂന്നാം ട്വന്റി20യിലേക്ക് എത്തുമ്പോൾ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടാവാൻ വലിയ സാധ്യതകളുണ്ട്.

ഇതിൽ പ്രധാനപ്പെട്ടത് സഞ്ജു സാംസന്റെ ടീമിലെ സ്ഥാനമാണ്. ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്കായി കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം ട്വന്റി20യിൽ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിരുന്നു. പക്ഷേ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് സാധിച്ചില്ല.

മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് സഞ്ജു പുറത്തായത്. തീക്ഷണയുടെ ആദ്യ പന്തിലാണ് സഞ്ജു ബോൾഡായി മടങ്ങിയത്. ഇതോടെ സഞ്ജു മൂന്നാം മത്സരത്തിൽ കളിക്കുമോ എന്ന കാര്യം വലിയ ആശങ്കയിലായിട്ടുണ്ട്. മാത്രമല്ല ഗില്‍ മൂന്നാം മത്സരത്തിൽ തിരിച്ചു വരുന്നതും സഞ്ജുവിനെ ബാധിക്കും. അങ്ങനെയെങ്കിലും മൂന്നാം മത്സരത്തിൽ നിന്ന് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കാനാണ് സാധ്യത.

ഇതിനൊപ്പം അക്ഷർ പട്ടേലിനും ഇന്ത്യ മത്സരത്തിൽ വിശ്രമം നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശ്രീലങ്കയിലെ സ്പിന്നിന് അനുകൂലമായ സാഹചര്യത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇന്ത്യ അവസരം നൽകാനുള്ള സാധ്യതയാണ് കാണുന്നത്. സിംബാബ്വേയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ താരമായി മാറാൻ വാഷിംഗ്ടൺ സുന്ദറിന് സാധിച്ചിരുന്നു. അതിനാൽ അവസാന മത്സരത്തിൽ സുന്ദർ ഉണ്ടാകുമെന്നത് വ്യക്തമാണ്. ഇവർക്കൊപ്പം അർഷദീപ് സിംഗിനും ഇന്ത്യ മൂന്നാം മത്സരത്തിൽ വിശ്രമം നൽകിയേക്കും. പകരം ഖലീൽ അഹമ്മദിനെ ടീമിൽ കളിപ്പിക്കാനാണ് സാധ്യത.

മൂന്നാം ത്സരത്തിലും സൂര്യകുമാർ യാദവ് മൂന്നാം നമ്പരിൽ ക്രീസിലെത്താനാണ് സാധ്യത. ഹർദിക് പാണ്ഡ്യ നാലാം നമ്പറിലേക്ക് മാറാനും സാധ്യതകൾ ഏറെയാണ്. ഇതുവരെയും ബാറ്റിംഗിൽ ഒരുപാട് അവസരങ്ങൾ ലഭിക്കാതിരുന്ന താരമാണ് റിയാൻ പരഗ്. അതിനാൽ പരഗിനും ഇന്ത്യ ബാറ്റിംഗിൽ പ്രമോഷൻ നൽകാൻ സാധ്യതകളുണ്ട്.

റിങ്കു സിങ്ങിനും ക്രീസിൽ സമയം ചിലവഴിക്കാൻ ഇന്ത്യ അവസരം നൽകിയേക്കും. എന്നിരുന്നാലും രവി ബിഷ്ണോയും മുഹമ്മദ് സിറാജും ടീമിന്റെ കരുത്തായി തന്നെ മൂന്നാം മത്സരത്തിലും തുടരും. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സാധ്യത ഇലവനാണ് ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിനുള്ളത്.

Previous articleപരാഗിന് കൂടുതൽ അവസരങ്ങൾ, സഞ്ജുവിന്റെ കാര്യം തുലാസിൽ. ഗംഭീറിന്റെ തന്ത്രത്തെ പറ്റി ഇർഫാൻ പത്താൻ.
Next articleസൂര്യകുമാർ ബോളർമാരുടെ നായകൻ. മറ്റാർക്കുമില്ലാത്ത സവിശേഷത അവനുണ്ട്. അക്ഷർ പട്ടേൽ പറയുന്നു.