പരാഗിന് കൂടുതൽ അവസരങ്ങൾ, സഞ്ജുവിന്റെ കാര്യം തുലാസിൽ. ഗംഭീറിന്റെ തന്ത്രത്തെ പറ്റി ഇർഫാൻ പത്താൻ.

385465

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടതിന് ശേഷം രണ്ടാം ട്വന്റി20 യിൽ സഞ്ജു സാംസണ് അവസരം ലഭിക്കുകയുണ്ടായി. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഗോൾഡൻ ഡക്കായാണ് പുറത്തായത്. സാധാരണയായി രാജസ്ഥാൻ റോയൽസിനായി മൂന്നും നാലും നമ്പരുകളിലാണ് സഞ്ജു സാംസൺ ഐപിഎല്ലിൽ ക്രീസിലെത്തിയിരുന്നത്.

എന്നാൽ ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങേണ്ടി വന്നത് സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചു. ഇതേസമയം മറ്റൊരു രാജസ്ഥാൻ താരമായ റിയാൻ പരാഗിന് ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 2 മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് പരാഗ് കാഴ്ചവച്ചത്.

ഒരു മധ്യനിര ബാറ്ററായി ഇന്ത്യ സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന് ആദ്യം കരുതിയെങ്കിലും, പിന്നീട് ഈ ദൗത്യം പരഗിലേക്ക് എത്തിച്ചേരുകയായിരുന്നു. പരഗിന് മത്സരങ്ങളിൽ കുറച്ച് ഓവറുകൾ പന്തറിയാൻ സാധിക്കും എന്നതും താരത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആയിരിക്കെ പരാഗിന് തന്നെ ഇന്ത്യ കൂടുതൽ മത്സരങ്ങളിൽ അവസരം നൽകുമെന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നത്. ഇത് സഞ്ജുവിനെ ബാധിക്കുമെന്നും ഇർഫാൻ പത്താൻ കരുതുന്നുണ്ട്.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇർഫാൻ പത്താൻ അഭിപ്രായം പ്രകടിപ്പിച്ചത്. “വരും മത്സരങ്ങളിൽ റിയാൻ പരാഗിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. അതിന് പ്രധാന കാരണം അവന്റെ ബോളിംഗ് കഴിവുകളാണ്. ഒരു ടോപ്പ് ഓർഡർ ബാറ്റർ എന്ന നിലയിൽ കൃത്യമായി ബോൾ ചെയ്യാൻ പറ്റുന്ന താരങ്ങൾ പല രാജ്യങ്ങൾക്കുമില്ല. എന്നാൽ റിയാൻ പരഗിന് ടോപ് ഓർഡറിൽ കളിക്കാനും ബോൾ ചെയ്യാനും സാധിക്കും. അത് അവന് കൂടുതൽ മുൻതൂക്കം നൽകുമെന്നത് ഉറപ്പാണ്. ഇനിയും അവന് അവസരങ്ങൾ ലഭിക്കും.”- ഇർഫാൻ പത്താൻ പറയുന്നു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

അതേസമയം ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം വലിയ രീതിയിൽ ആശങ്കയിൽ ആയിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയ്ക്ക് സഞ്ജുവിന് കൃത്യമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കുന്നതിലും സഞ്ജു പലപ്പോഴും പരാജയപ്പെടുന്നുണ്ട്. മാത്രമല്ല കൃത്യമായി ഒരു പൊസിഷനിൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്നതും സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്നു. മാത്രമല്ല ശ്രീലങ്കക്കെതിരായ ആദ്യ 2 മത്സരങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ഗൗതം ഗംഭീർ കൂടുതലായി പരഗിന് അവസരം നൽകുമെന്ന് ആദ്യ രണ്ടു മത്സരങ്ങളിലൂടെ ഉറപ്പായിട്ടുണ്ട്.

Scroll to Top