ആരാകും ലങ്കയിൽ വിക്കറ്റ് കീപ്പറാവുക :സർപ്രൈസ് തീരുമാനവുമായി ആകാശ് ചോപ്ര

ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമിൽ നിന്ന് ആരൊക്കെ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുമെന്ന കാര്യത്തിൽ ക്രിക്കറ്റ്‌ ആരാധകരിലും വ്യാപക ചർച്ചകൾ പുരോഗമിക്കുകയാണ് ഇപ്പോൾ. ആരാധകർ പലരും ഇന്ത്യൻ സ്‌ക്വാഡിലെ യുവ താരങ്ങൾക്ക് എല്ലാം ഏകദിന, ടി :20 പരമ്പരകളിൽ അവസരം ലഭിക്കണമെന്ന ശക്തമായ ആവശ്യം ഉയർത്തുമ്പോൾ മലയാളികൾ എല്ലാം ആകാംക്ഷയോടെ നോക്കുന്നത് മലയാളി ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ വരുന്ന പരമ്പരകളിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റോളിൽ ബാറ്റിങ്ങിലിറങ്ങുമോയെന്നതിൽ മാത്രമാണ്. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ഇന്ത്യൻ ടീമിൽ നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കാൻ എത്തുന്നതും

എന്നാൽ ഇക്കാര്യത്തിൽ തന്റെ ഉറച്ച അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ രണ്ട് താരങ്ങൾക്കും പരമ്പരയിൽ തുല്യ അവസരങ്ങൾ ലഭിച്ചേക്കാം എന്ന് തുറന്ന് പറഞ്ഞ ചോപ്ര മുൻപ് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ ടി :20 പരമ്പര കളിക്കുവാനുള്ള സാധ്യതകൾ ചൂണ്ടികാട്ടി. “ലങ്കൻ പര്യടനം രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർക്കും വളരെ ഏറെ പ്രധാനമാണ്. എങ്കിലും ഇരുവർക്കും മൂന്ന് വീതം മത്സരങ്ങളിൽ അവസരം ലഭിക്കും എന്നാണ് ഞാൻ കരുതുന്നത്. പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുക ദ്രാവിഡും ധവാനും ചേർന്നാണ്. ടീമിലാർക്കൊക്കെ ഏതൊക്കെ കളികളിൽ അവസരങ്ങൾ നൽകണമെന്ന കാര്യത്തിൽ തീരുമാനം അവർക്കിടയിൽ ഉണ്ടാകും “ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കി.

“ഈ പരമ്പര ഇരുവർക്കും പ്രധാനപ്പെട്ട ഒന്നാണ്. ടി :20 ലോകകപ്പിലേക്ക് പ്രതീക്ഷ നൽകുന്ന രണ്ട് താരങ്ങൾക്കും ഏകദിന, ടി :20 പരമ്പരയിൽ തിളക്കമാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കണം. ഇഷാൻ കിഷൻ അരങ്ങേറ്റ പരമ്പരയിൽ തന്നെ മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജുവിന് തനിക്ക് ലഭിച്ച അവസരങ്ങൾ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരങ്ങളിൽ കിഷാൻ കളിക്കാനാണ് സാധ്യത “ചോപ്ര പ്രവചിച്ചു.

Previous articleഭിക്ഷ യാചിക്കുവാനായോ നിങ്ങൾ:ആക്തറിനെ വിരട്ടിയ വീരുവിന്റെ ചോദ്യം
Next articleലോകത്തെ മികച്ച താരം കോഹ്ലിയല്ല :രോഹിത്തിനെ പുകഴ്ത്തി മുൻ താരം