ലോകത്തെ മികച്ച താരം കോഹ്ലിയല്ല :രോഹിത്തിനെ പുകഴ്ത്തി മുൻ താരം

ആധുനിക ക്രിക്കറ്റിലെ എല്ലാ ബാറ്റിങ് റെക്കോർഡുകളും കരിയറിൽ വേഗം മറികടക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇന്ത്യൻ നായകനും ടീമിലെ വിശ്വസ്ത ബാറ്റ്‌സ്മാനുമായ കോഹ്ലിയിന്ന് മൂന്ന് ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച താരമാണ്. ഫാബുലസ് ഫോറിൽ എല്ലാ ഫോർമാറ്റിലും മികച്ച ബാറ്റിങ് പ്രകടനം ആവർത്തിക്കുന്ന കോഹ്ലിക്ക് അസാധ്യ ബാറ്റിങ് പ്രകടനങ്ങളുടെ പേരിൽ കിങ് എന്നൊരു വിശേഷണവും ആരാധകർ നൽകിയിട്ടുണ്ട്. എന്നാൽ കോഹ്ലിക്ക് പുറമേ കഴിഞ്ഞ നാല് വർഷത്തിലേറെ ഇന്ത്യൻ ടീമിൽ മികച്ച ബാറ്റിങ് ഫോമിൽ കളിക്കുന്ന താരമാണ് സ്റ്റാർ ഓപ്പണർ രോഹിത് ശർമ. പലപ്പോഴും കോഹ്ലിയുടെ പ്രഭാവത്തിൽ വാഴ്ത്തപെടാതെ പോകുന്ന രോഹിത്തിന്റെ കരിയറിലെ നേട്ടങ്ങൾ ഒരുപാടുണ്ട്.

ഇപ്പോൾ രോഹിത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രീതിന്ദർ സിംഗ് സോധി. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ കോഹ്ലിയല്ല പകരം രോഹിത് ശർമയുടെ പേര് പറയുകയാണ് താരം. “എന്റെ അഭിപ്രായത്തിൽ പ്രകടന മികവ് നോക്കുമ്പോൾ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് നിസംശയം പറയാം രോഹിത്തിന്റെ എല്ലാ പ്രകടനവും അത് തെളിയിക്കുന്നുണ്ട് “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.

“ബാറ്റിങ്ങിൽ തിളങ്ങിയാൽ അതിവേഗം ഏത് മത്സരവും എതിരാളികളിൽ നിന്നും പിടിച്ചുവാങ്ങുവാൻ കഴിയുന്ന ഒരു താരമാണ് രോഹിത്. കുറച്ച് വർഷങ്ങൾ മുൻപേ പലരും പറഞ്ഞിരുന്നു രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ മോശമാണെന്ന് പക്ഷേ ഇന്ന് മൂന്ന് ഫോർമാറ്റിലും രോഹിത്തിന്റെ ബാറ്റിങ് നാം കാണുന്നുണ്ട്. അവനാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഒരു താരം “രിതീന്ദർ സിങ് സോധി തന്റെ വിശകലനം വിശദമാക്കി നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങുകുകയാണ് വിരാട് കോഹ്ലിയും രോഹിത്തും ഉൾപ്പെടുന്ന ഇന്ത്യൻ സംഘം.