സഞ്ജു ഞങ്ങൾക്ക് ദൈവമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ അവിശ്വസനീയം. മനസ് തുറന്ന് രോഹൻ കുന്നുമ്മൽ.

sanju and rohan

സഞ്ജു സാംസണ് ശേഷം മലയാളികൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ക്രിക്കറ്ററാണ് രോഹൻ കുന്നുമ്മൽ. ആക്രമണോൽസുക ബാറ്റിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹൻ കുന്നുമ്മൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിൽ കളിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും രോഹൻ പരാജയപ്പെട്ടിരുന്നു. പക്ഷേ അതിനുശേഷം മികച്ച പ്രകടനങ്ങളുമായി രോഹൻ കേരളത്തിനായും മറ്റും അഴിഞ്ഞാടി.

കേരളത്തിനായി 55 റൺസ് ശരാശരിയിൽ 717 റൺസാണ് ഈ സൂപ്പർ താരം നേടിയിട്ടുള്ളത്. ഇപ്പോൾ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രോഹൻ കുന്നുമ്മൽ. സഞ്ജു തന്നെ സംബന്ധിച്ച് ദൈവതുല്യനാണ് എന്നാണ് രോഹൻ കുന്നുമ്മൽ പറയുന്നത്.

“സഞ്ജു ഞങ്ങളെ സംബന്ധിച്ച് ദൈവത്തെ പോലെയാണ്. പലപ്പോഴും അദ്ദേഹം ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും, ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ച് ഇത് വളരെ അപൂർവ്വമായ കഴിവ് തന്നെയാണ്. ഒരു കളിക്കാരനെന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഇത് വലിയ രീതിയിൽ ഗുണം ചെയ്യും. എപ്പോഴും യുവതാരങ്ങളെ മുൻപിലേക്ക് കൊണ്ടുവരാനാണ് സഞ്ജു സാംസൺ ശ്രമിക്കാറുള്ളത്. പലപ്പോഴും ഞങ്ങൾക്കൊക്കെയും സഞ്ജു പിന്തുണ നൽകിയിട്ടുണ്ട്.”- രോഹൻ കുന്നുമ്മൽ പറയുന്നു.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

“സഞ്ജുവിനെ എപ്പോൾ വേണമെങ്കിലും വിളിക്കാൻ ഞങ്ങൾക്ക് സാധിക്കും. എപ്പോൾ വിളിച്ചാലും സഞ്ജു പ്രതികരിക്കുകയും ചെയ്യും. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹമാണ്. ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കാനും കാര്യങ്ങൾ സംസാരിക്കാനും സാധിക്കുന്നു. എന്റെ കരിയറിലുടനീളം സഞ്ജു സാംസൺ പിന്തുണ നൽകിയിട്ടുണ്ട്. മറ്റുള്ള താരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തനാണ് ഞാൻ എന്ന സഞ്ജു പറഞ്ഞിരുന്നു. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും സ്വന്തം ശൈലി തന്നെ തുടരണമെന്നും സഞ്ജു ആവശ്യപ്പെട്ടിരുന്നു.”- രോഹൻ കൂട്ടിച്ചേർത്തു.

“ആ സമയത്ത് ഏറ്റവും ആക്രമണപരമായി കളിച്ചിരുന്ന ഒരേയൊരു താരം സഞ്ജു മാത്രമായിരുന്നു. നമുക്കിടയിൽ വലിയ മാറ്റം കൊണ്ടുവരാനും സഞ്ജു സാംസണ് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ഞങ്ങളൊക്കെയും സഞ്ജു സാംസണെ പിന്തുടരാനാണ് ശ്രമിക്കുന്നത്.”- രോഹൻ കുന്നുമ്മൽ പറഞ്ഞുവയ്ക്കുന്നു. ഇതോടൊപ്പം തന്നെ ക്രിക്കറ്ററാക്കി മാറ്റിയെടുത്തത് തന്റെ അച്ഛൻ സുശീൽ കുമാറാണ് എന്നും രോഹൻ കുന്നുമ്മൽ പറയുന്നു. തന്റെ പിതാവ് ഒരു ക്രിക്കറ്ററായി മാറാൻ അങ്ങേയറ്റം സ്വപ്നം കണ്ടിരുന്നുവെന്നും, അത് സാധിക്കാതെ വന്നപ്പോൾ തന്നെ ക്രിക്കറ്ററാക്കി മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കുന്നുമ്മൽ വിശദീകരിക്കുന്നത്.

Scroll to Top