പന്തും സഞ്ജുവും മികച്ച ക്യാപ്റ്റൻമാരാണോ ? : ചോദ്യവുമായി മഞ്ജരേക്കർ

PicsArt 10 14 05.47.57 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ മത്സരങ്ങൾ അവസാന ഘട്ടം പിന്നിടുകയാണ്. നാളെ നടക്കുന്ന ഏറെ ആവേശം നിറക്കുന്ന ഫൈനലിൽ ഏറെ കരുത്തരായ ചെന്നൈയും കൊൽക്കത്ത ടീമും ഏറ്റുമുട്ടും. എന്നാൽ ഐപിഎല്ലിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പുറത്തായ നായകൻമാരെ കുറിച്ചാണ് ക്രിക്കറ്റ്‌ ലോകത്തെ ചർച്ചകൾ.ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ച ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. എന്നാൽ കൊൽക്കത്ത ടീമിനോട് തോൽവി വഴങ്ങിയ റിഷാബ് പന്തിനും ടീമിനും മറ്റൊരു കിരീടം കൂടി കയ്യകലെ നഷ്ടമായി മറ്റൊരു യുവ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണിന് പക്ഷേ രാജസ്ഥാൻ ടീമിനെ പ്ലേഓഫിൽ പോലും എത്തിക്കാനായില്ല. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം വളരെ അധികം കയ്യടി കരസ്ഥമാക്കി എങ്കിൽ പോലും താരം രാജസ്ഥാൻ ടീമിനെ നയിച്ച രീതി വിമർശനങ്ങൾ കേൾക്കുവാൻ കൂടി കാരണമായി മാറി

ഇപ്പോൾ റിഷാബ് പന്തിന്റെയും സഞ്ജു സാംസന്റെയും ക്യാപ്റ്റൻസിയെ കുറിച്ച് അഭിപ്രായപ്പെടുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ടി :20 ക്രിക്കറ്റിൽ ഇനിയുള്ള കാലം ഏതാനും സ്പെഷ്യലിസ്റ് ക്യാപ്റ്റൻമാരുടെയാണ് എന്നും പറഞ്ഞ അദ്ദേഹം വ്യക്തികത മികവിനും അപ്പുറം ടീമുകളെ വളരെ മികവിൽ നയിക്കുന്ന കൊൽക്കത്ത, ചെന്നൈ ടീം നായകൻമാരെ കൂടി ഏറെ വിശദമായയി ചൂണ്ടികാട്ടിയാണ് മുൻ താരത്തിന്റെ നിരീക്ഷണം.സാധാരണ ടീമിനെ അസാധാരണ മികവിൽ ഏറെ മിൻപിലേക്ക് നയിക്കുന്ന ക്യാപ്റ്റൻമാരുടെ കാലമാണ് വരാനുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

“എന്റെ അഭിപ്രായത്തിൽ സഞ്ജു സാംസൺ, റിഷാബ് പന്ത്,ശ്രേയസ് അയ്യർ എന്നിവർ ടി :20 ഫോർമാറ്റിൽ നായകൻ ആകുവാൻ യോജിച്ചവരല്ല. വളരെ ഏറെ മികച്ച നായകരെയാണ് ടി :20 ക്രിക്കറ്റിൽ ഏറെ ആവശ്യം. തന്ത്രങ്ങൾ അനവധി കൈവശമുള്ള നായകന്മാരാണ് എല്ലാ കാലത്തും ടീമുകളെ ടി :20 ക്രിക്കറ്റിൽ കിരീടജയത്തിലേക്ക് നയിച്ചിട്ടുള്ളത്. മഹേന്ദ്ര സിങ് ധോണി വളരെ ചെറിയ ഒരു ടീമിനെ വെച്ചാണ് ഇത്തവണ ഐപിൽ ഫൈനൽ വരെ എത്തിയിരിക്കുന്നത്. ഇനിയുള്ള കാലം അത്തരം ക്യാപ്റ്റനെ ഓരോ ടീമും ആഗ്രഹിക്കും.കൂടാതെ സ്പെഷ്യലിസ്റ് നായകൻമാർക്കായി ഓരോ ടീമും ആഗ്രഹിക്കും “സഞ്ജയ്‌ മഞ്ജരേക്കർ അഭിപ്രായം വിശദമാക്കി

Scroll to Top