ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം സമ്മാനിച്ചത് എക്കാലവും ഏറെ ആവേശത്തോടെ ഓർത്തിരിക്കുവാനായി കഴിയുന്ന ഒരുപിടി മനോഹര ഓർമ്മകൾ തന്നെയാണ്. ലോർഡ്‌സിൽ ഇന്ത്യൻ ടീം ചരിത്ര ജയം സ്വന്തമാക്കിയെങ്കിലും ഏറെ കയ്യടികൾ നേടിയത് ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബൗളർമാർ കാഴ്ചവെച്ച മികച്ച പ്രകടനമാണ്. ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർ അഞ്ചാം ദിനം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ അതിവേഗം സമ്മർദ്ദത്തിലാക്കിയാണ് എല്ലാ വിക്കറ്റുകളും വീഴ്ത്തിയത്. എട്ട് വിക്കറ്റുകൾ സ്വന്തമാക്കി സിറാജ് മിന്നും പ്രകടനം പുറത്തെടുത്തപ്പോൾ ഷമി, ഇഷാന്ത്, ബുംറ എന്നിവരുടെ ആക്രമണ ബൌളിംഗ് പ്രകടനത്തെ ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ട് അടക്കം വാനോളം പുകഴ്ത്തിയിരുന്നു. ഒന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ടീമിന്റെ എല്ലാ വിക്കറ്റുകളും ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടിരുന്നു.
അതേസമയം ലോർഡ്‌സ് മത്സരത്തിന് ശേഷം ഉയർന്ന് കേട്ട ഏറ്റവും പ്രധാന സംശയമാണിപ്പോൾ മുൻ ഇന്ത്യൻ താരം പങ്കുവെച്ച അഭിപ്രായത്തിന് ശേഷം സജീവ ചർച്ചയായി മാറുന്നത്. ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിൽ ഇംഗ്ലണ്ട് സീനിയർ താരം ജെയിംസ് അൻഡേഴ്സനെതിരെ ഫാസ്റ്റ് ബൗളർ ബുംറ തുടർച്ചയായിട്ടാണ് ഷോർട്ട് ബൗളുകൾ എറിഞ്ഞത്. ഒരു ഓവറിൽ ഒന്നിലേറെ തവണ ബൗൺസർ തലക്ക് കൊണ്ട് താരം വളരെ അധികം സമ്മർദ്ദത്തിലായിരുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ബുംറ ഇങ്ങനെ ഷോർട്ട് പന്തുകൾ എറിഞ്ഞത് ജെയിംസ് അൻഡേഴ്സണെ പരിക്കിലാക്കുവാനുള്ള ഇന്ത്യൻ ടീമിന്റെ തന്ത്രമാണ് എന്നും പല ക്രിക്കറ്റ് നിരീക്ഷകരും വിമർശിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നായകൻ കോഹ്ലിക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ജെയിംസ് അൻഡേഴ്സൺ എതിരെയുള്ള ഷോർട്ട് ബൗളിംഗ് തന്ത്രം നായകൻ വിരാട് കോഹ്ലി കൂടി അറിഞ്ഞുകൊണ്ടുള്ള പ്ലാൻ എന്നാണ് മഞ്ജരേക്കറിന്റെ അഭിപ്രായം. “ബുംറ ഇങ്ങനെ പന്തെറിഞ്ഞത് ഞാൻ മുൻപ് കണ്ടിട്ടില്ല. അൻഡേഴ്സനെതിരെ തുടർച്ചയായി അതിവേഗ ബൗൺസർ എറിയുവനാണ് താരം ശ്രമിച്ചത്.പക്ഷേ സാധാരണ ഇങ്ങനെ എറിയുന്നത് നാം കണ്ടിട്ടില്ല. ഒരുപക്ഷേ ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസറെ സമ്മർദ്ധത്തിലാക്കുവാനുള്ള ഇന്ത്യൻ ടീമിന്റെ തന്ത്രമാകാം ഇത് “മുൻ ഇന്ത്യൻ താരം പറഞ്ഞു