നായകൻ കോഹ്‌ലിയുടെ തന്ത്രങ്ങൾ ഇതിഹാസ സമാനം : വാനോളം പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍. 

ഇന്ത്യന്‍  ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ നായകൻ വിവിയന്‍ റിച്ചാര്‍ഡ്‌സിന് സമാനം എന്ന്  ഉപമിച്ച്‌ ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ്  മഞ്ജരേക്കര്‍ രംഗത്ത്  നേരത്തെ  ചെന്നൈ ടെസ്റ്റില്‍ നാലാം ദിനം  ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ  ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ അശ്വിനെ കോലി ക്ഷണിച്ചത് പ്രശംസിച്ചാണ് മഞ്ജരേക്കറുടെ പ്രതികരണം.  അശ്വിൻ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയിരുന്നു .

ടീം ഇന്ത്യ എങ്ങനെ ചിന്തിക്കുന്നുവെന്ന് നാലാംദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഇന്ത്യ വിക്കറ്റ് നേടുമ്പോഴുള്ള കോലിയുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. കോലിയുടെ തന്ത്രങ്ങളെ കുറിച്ച് പലര്‍ക്കും എതിരഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ജയത്തെ കുറിച്ച് എപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍  കോഹ്ലി പലപ്പോഴും വിവിയന്‍ റിച്ചാർഡ്‌സ് ഒപ്പം നായകത്വത്തിൽ  ചേര്‍ന്നുനില്‍ക്കുന്നു   സഞ്ജയ്  മഞ്ജരേക്കര്‍ അഭിപ്രായം തുറന്നു പറഞ്ഞു .

ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച നായകനാണ് വിരാട് കോലി. ഇന്ത്യയെ 57 ടെസ്റ്റുകളില്‍  ഇതുവരെ നയിച്ചപ്പോള്‍ 33 എണ്ണത്തില്‍ ജയിച്ചു. വിന്‍ഡീസിനെ 50 ടെസ്റ്റുകളില്‍ നയിച്ച വിവിയന്‍ റിച്ചാര്‍ഡ്‌സ് 27 മത്സരങ്ങളില്‍ അവര്‍ക്ക് ജയമൊരുക്കി. എട്ട് മത്സരങ്ങളില്‍ മാത്രമാണ്  തോല്‍വി നേരിട്ടത് .

Previous articleമുപ്പത്തിയെട്ടാം വയസ്സിലും പ്രായം തളർത്താത്ത പോരാളിയായി ആൻഡേഴ്സൺ :കാണാം ചെപ്പോക്കിൽ താരം മറികടന്ന റെക്കോർഡുകൾ
Next articleപ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ