മുപ്പത്തിയെട്ടാം വയസ്സിലും പ്രായം തളർത്താത്ത പോരാളിയായി ആൻഡേഴ്സൺ :കാണാം ചെപ്പോക്കിൽ താരം മറികടന്ന റെക്കോർഡുകൾ

പ്രായം വർധിക്കും തോറും മികവേറുന്ന ബൗളറായി മാറുകയാണ് ഇംഗ്ലീഷ് പേസ്റ്റ്  ജയിംസ് ആന്‍ഡേഴ്‌സണ്‍. ചെപ്പോക്ക്  ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടതും ആന്‍ഡേഴ്‌സന്റെ തീപ്പൊരി  പന്തുകളായിരുന്നു. ചെപ്പോക്കില്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ്ങിൽ  പ്രതിരോധത്തിന് അടിത്തറയിട്ട ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് പിഴുതാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനെ വിജയ വഴിയിലേക്ക് നയിച്ചത്. മൂന്ന് പന്തിനകം വീണ്ടും ഇന്ത്യക്ക് വീണ്ടും പ്രഹരം. ആന്‍ഡേഴ്‌സന്റെ റിവേഴ്‌സ് സ്വിംഗ് കരുത്തിന് മുന്നില്‍ ഇത്തവണ തെറിച്ചത്  ഉപനായകൻ അജിങ്ക്യ രഹാനെയുടെ കുറ്റിയാണ് . ഇംഗ്ലണ്ട് അഞ്ചാം ദിനം   ഏറെ പേടിച്ച റിഷഭ് പന്തിനേയും തന്റെ ബൗളിംഗ് കരുത്തിലൂടെ പുറത്താക്കിയത് ആൻഡേഴ്സൺ തന്നെയാണ് .

ചെപ്പോക്കിൽ ഇന്ത്യയെ വീഴ്ത്തിയ ആൻഡേഴ്സന്റെ പ്രകടനം താരത്തിന് ഒരുപിടി അപൂർവ  റെക്കോർഡുകളും സമ്മാനിച്ചു .മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടവും ആന്‍ഡേഴ്‌സന് സ്വന്തം പേരിലാക്കി .30 വയസ്സ് പിന്നിട്ട ശേഷം 343 വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത് .341 വിക്കറ്റുമായി കോര്‍ട്നി വാല്‍ഷാണ് പട്ടികയിൽ  രണ്ടാമത്. 287 വിക്കറ്റുള്ള ഗ്ലെന്‍ മഗ്രാ മൂന്നാമതും. റിച്ചാര്‍ഡ് ഹാഡ്‌ലീ 276ഉം അലന്‍ ഡൊണാള്‍ഡ് 216ഉം വിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന നേട്ടവും ആന്‍ഡേഴ്‌സണ് സ്വന്തമാണ് . ചെപ്പോക്ക് ടെസ്റ്റിൽ നേടിയ 5 വിക്കറ്റുകൾ അടക്കം  114 ഇന്ത്യന്‍  ടെസ്റ്റ് വിക്കറ്റുകളാണ് ആന്‍ഡേഴ്‌സിന്റെ പേരിനൊപ്പമുള്ളത്. 2003ല്‍ സിംബാബ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 വിക്കറ്റ് പിന്നിട്ട ആദ്യ പേസ് ബൗളറാണ്.

Read More  വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

തന്റെ  ടെസ്റ്റ് കരിയറിൽ 158 ടെസ്റ്റില്‍ 611 പേരെ പുറത്താക്കിയ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമനാണ് .ഇനിയും തനിക്ക്  ഇംഗ്ലണ്ട് ടീമിന് വേണ്ടി ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുവാൻ കഴിയും എന്നാണ് ആൻഡേഴ്സൺ മത്സശേഷം പറഞ്ഞത് .

LEAVE A REPLY

Please enter your comment!
Please enter your name here