ഞാൻ മാറിയപ്പോൾ മാത്രം ദ്രാവിഡ്‌ ടീമിലെത്തി :രഹാനക്ക്‌ നിർദേശം നൽകി മഞ്ജരേക്കർ

Ajinkya Rahane

ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ടെസ്റ്റ്‌ മത്സരം സമ്മാനിച്ചത് അനെകം ത്രില്ലിംഗ് നിമിഷങ്ങൾ തന്നെയാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന് സന്തോഷം നൽകുന്ന വിധത്തിലാണ് ഒന്നാം ദിനം ആദ്യത്തെ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നത്. ഒന്നാം ഇന്നിംഗ്സിൽ 99 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യൻ ടീമിന് മറ്റൊരു ഇന്നിങ്സ് തോൽവി കൂടി നേരിടാം എന്നുള്ള പലരുടെയും വിമർശനം പൂർണ്ണമായി അവഗണിച്ചാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര മാജിക്ക് പ്രകടനം പുറത്തെടുത്തത്. ഓവൽ ടെസ്റ്റിൽ 157 റൺസിന്റെ ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ഓവലിൽ 50 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു മത്സരം ജയിക്കുന്നത്.ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ഒരേ ഒരാൾ ഒഴികെ എല്ലാ താരങ്ങളും ബാറ്റിങ്ങിൽ തിളങ്ങി. മോശം ഫോം ഓവലിൽ തുടർന്ന രഹാനെ പൂജ്യം റൺസിൽ പുറത്തായി.

അതേസമയം അവസാന ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ നിന്നും രഹാനെയെ മാറ്റണം എന്നുള്ള ആവശ്യം ക്രിക്കറ്റ്‌ ലോകത്ത് സജീവമാണ്. മുൻ താരങ്ങൾ അടക്കം ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു പക്ഷേ ഇന്ത്യൻ ഉപനായകനെ ഒഴിവാക്കാൻ നായകൻ കോഹ്ലിയും ടീമും പക്ഷേ തയ്യാറാകുമോയെന്നതാണ് പ്രധാനം.

Read Also -  ആദ്യദിനം ഇന്ത്യയെ വിറപ്പിച്ച മഹ്മൂദ്. 24കാരനായ പേസ് എക്സ്പ്രസ്സ്‌.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം മഞ്ജരേക്കർ.രഹാനെ മോശം ഫോമിൽ തുടരുന്നത് ഒരിക്കലും ഇന്ത്യൻ ടീമിന് നല്ലതല്ല എന്നും പറഞ്ഞ സഞ്ജയ്‌ മഞ്ജരേക്കർ ടീമിൽ ഇനിയും അവസരം ലഭിക്കാത്ത താരങ്ങൾക്ക് മുൻപിൽ ഭീക്ഷണിയായി നിൽക്കുക മാത്രമാണ് രഹാനെ ചെയ്യുന്നത് എന്നും സഞ്ജയ്‌ മഞ്ജരേക്കർ വിശദമാക്കി

“ബാറ്റിങ്ങിൽ തന്റെ പതിവ് താളം പക്ഷേ കണ്ടെത്തുവാൻ രഹാനെക്ക്‌ കഴിഞ്ഞില്ല ഇതുവരെ എന്നത് ഒരു സത്യമാണ്. എന്റെ അഭിപ്രായം രഹാനെ ഇന്ത്യക്കായി ബാറ്റ്‌ ചെയ്യുവാൻ കാത്തിരിക്കുന്ന വിഹാരി, സുര്യകുമാർ യാദവ് എന്നിവർക്കായി സ്വയം പിന്മാറണം എന്നാണ്.ഇന്ത്യൻ ടീമിൽ എന്നാകും അവസരം ലഭിക്കുക എന്നും കാത്തിരിക്കുന്ന താരങ്ങൾക്ക്‌ വേണ്ടി രഹാനെയെ മാറ്റണം.മുൻപ് ഞാൻ അടക്കമുള്ളവർ ടീമിൽ നിന്നും മാറിയതാണ് രാഹുൽ ദ്രാവിഡ്‌ അടക്കം പലക്കും പിന്നീട് അവസരമായി മാറിയത് എന്നതും ഓർക്കണം ” മഞ്ജരേക്കർ അഭിപ്രായം വ്യക്തമാക്കി

Scroll to Top