ഇന്ത്യന്‍ ടീം മറ്റുള്ളവരേക്കാള്‍ മുന്നിലെന്ന് സൗരവ് ഗാംഗുലി. അങ്ങനെയല്ലാ എന്ന് മൈക്കള്‍ വോണ്‍

E ndFizVgAUd WP

ആദ്യ ഇന്നിംഗ്സില്‍ 191 റണ്‍സിനു പുറത്തായ ശേഷം ശക്തമായാണ് ഇന്ത്യ തിരിച്ചെത്തിയത്. ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ 157 റണ്‍സിന്‍റെ അത്യുഗ്രന്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിനു അഭിന്ദനവുമായി നിരവധി താരങ്ങളാണ് എത്തിയട്ടുള്ളത്.

ബോളര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യം ലഭിക്കാതിരുന്ന പിച്ചിലായിരുന്നു ജസ്പ്രീത് ബൂംറ നയിച്ച ഇന്ത്യന്‍ ബോളിംഗിന്‍റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നായിരുന്നു സൗരവ് ഗാംഗുലി മത്സരശേഷം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്.

” മികച്ച പ്രകടനം. വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാല്‍ ഏറ്റവും വലിയ വ്യത്യാസം സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്.ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് ” ഗാംഗുലി ട്വീറ്റ് ചെയ്തു

ganguly and vaughan

എന്നാല്‍ ഗാംഗുലിയുടെ ട്വീറ്റിനു തിരുത്തലുമായി മൈക്കള്‍ വോണ്‍ രംഗത്ത് എത്തി. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അല്ലാ….ടെസ്‌റ്റ് ക്രിക്കറ്റില്‍ മാത്രമാണ് ഇന്ത്യ ബഹുദൂരം മുന്നിലെന്ന് മൈക്കള്‍ വോണ്‍ ഗാംഗുലിക്ക് മറുപടി നല്‍കിയത്.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

പരമ്പരയിലെ അവസാനത്ത മത്സരം സെപ്തംമ്പര്‍ 10 ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ഓവല്‍ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി.

Scroll to Top